അശുതോഷിന് പിന്നാലെ ആം ആദ്മിയില്‍ നിന്ന് പുറത്തേക്കെന്ന സൂചനയുമായി ആശിഷ് ഖേതന്‍ - NEWS 7 KERALA

LATEST NEWS

Home Top Ad

Responsive Ads Here

Post Top Ad

2018, ഓഗസ്റ്റ് 22, ബുധനാഴ്‌ച

demo-image

അശുതോഷിന് പിന്നാലെ ആം ആദ്മിയില്‍ നിന്ന് പുറത്തേക്കെന്ന സൂചനയുമായി ആശിഷ് ഖേതന്‍

Responsive Ads Here
ന്യൂഡൽഹി: പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നുവെന്ന് സുചന നൽകി ആം ആദ്മി നേതാവ് ആശിഷ് ഖേതൻ. ഇനി നിയമ പരിശീലനത്തിനാണ് തന്റെ പൂർണ ശ്രദ്ധയെന്നും സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അശുതോഷിന്റെ പുറത്തുപോകലിന് പിന്നാലെയാണ് പാർട്ടിക്ക് പുറത്തേക്ക് പോകുന്നുവെന്ന സൂചന നൽകികൊണ്ടുള്ള ആശിഷിന്റെ പോസ്റ്റ്. അശുതോഷ് രാജിവെച്ച ഓഗസ്റ്റ് 15ന് തന്നെ ആശിഷ് ഖേതൻ അരവിന്ദ് കെജ് രിവാളിന് രാജിക്കത്ത് സമർപ്പിച്ചതായി പി.ടി.എ റിപ്പോർട്ട് ചെയ്തിരുന്നു. രാജി വാർത്തകളെ ഖേതൻ നിരാകരിച്ചിരുന്നുമില്ല. അന്വേഷണാത്മക പത്രപ്രവർത്തകനായ ആശിഷ് ഖേതൻ 2014 ലാണ് എ.എ.പിയിൽ ചേർന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും ബിജെപിയുടെ മീനാക്ഷി ലേഖിയോട് തോറ്റു. ഡൽഹി സർക്കാരിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഉപദേശക സമിതിയായ ഡൽഹി ഡൈലോഗ് ഡെവലപ്മെന്റ് കമ്മീഷന്റെ വൈസ് ചെയർമാനായി അദ്ദേഹം പിന്നീട് നിയമിക്കപ്പെട്ടു. ഏപ്രിലിൽ നിയമ പരീശീലനം തുടരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി അദ്ദേഹം രാജി വെച്ചു. എന്നാൽ 2014ൽ മത്സരിച്ച് തോറ്റ സീറ്റിൽ 2019ൽ മത്സരിക്കണമെന്ന ആവശ്യം പാർട്ടി നിരാകരിച്ചതാണ് പുറത്തേക്ക് പോകാൻ കാരണമെന്ന് പി.ടി.എ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അശുതോഷ് രാജിവെച്ചിരുന്നു. കെജ് രിവാൾ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിലും പാർട്ടിക്ക് പുറത്തേക്ക് പോകാനുള്ള തീരുമാനത്തിൽ അദ്ദേഹം ഉറച്ചു നിൽക്കുകയായിരുന്നു. അശുതോഷിനെപ്പോലെ ഡൽഹി മുഖ്യമന്ത്രി കെജ് രിവാളിന്റെ അടുപ്പക്കാരിൽ ഒരാളാണ് ഖേതൻ. I am completely focussed on my legal practice and not involved in active politics at the moment. Rest is all extrapolation. https://t.co/uAPQh8Nba3 — Ashish Khetan (@AashishKhetan) August 22, 2018
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2PtgpMc
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Pages