ഹൈദരാബാദ്: നോട്ട് നിരോധനത്തിന് പിന്നാലെ ഹൈദരാബാദിലെ ഒരു കമ്പനി വെളുപ്പിച്ചെടുത്തത് 3178 കോടി രൂപ എന്ന് കണ്ടെത്തൽ. ഇറഗഡ്ഡ ആസ്ഥാനമായിട്ടുള്ള ഡ്രീംലൈൻ മാൻപവ്വർ സൊല്യൂഷൻസ് എന്ന പേരിലാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, ആ പേരിലൊരു കമ്പനി അവിടെ പ്രവർത്തിച്ചിട്ടേയില്ലെന്നതാണ് വസ്തുത.3178 കോടി രൂപ നിക്ഷേപിക്കുകയും ദിവസങ്ങൾക്കുള്ളിൽ പിൻവലിക്കുകയും ചെയ്തതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത് നോട്ട് നിരോധനത്തിന് പിന്നാലെ സംശയാസ്പദമായ രീതിയിൽ കോടിക്കണക്കിന് രൂപ ബാങ്കിൽ നിക്ഷേപിച്ച 18 കമ്പനികൾക്കെതിരെ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതിലൊന്നായിരുന്നു ഡ്രീംലൈൻ മാൻ പവ്വർ സൊല്യൂഷൻ. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് (എസ്എഫ്ഐഒ) ആയിരുന്നു അന്വേഷണച്ചുമതല. ഇവർ നടത്തിയ അന്വേഷണത്തിലാണ് ഈ കമ്പനി കടലാസ്സിൽ മാത്രമേ പ്രവർത്തിക്കുന്നുള്ളു എന്ന് മനസ്സിലായത്. മാൻപവ്വർ സൊല്യൂഷൻ എന്ന പേര് കമ്പനി നിത്യാങ്ക് ഇൻഫ്രാപവ്വർ ആന്റ് മൾട്ടി വെഞ്ച്വേഴ്സ് എന്ന് മാറ്റിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ടാക്സ് കൺസൾട്ടൻസി, നിയമസഹായം, ഓഹരി മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് പ്രവർത്തിക്കുന്നതെന്നാണ് കമ്പനി രേഖകളിൽ നല്കിയിരിക്കുന്ന വിവരം. 2017-18 വർഷത്തെ നികുതി വരെ കമ്പനി അടച്ചിട്ടുണ്ട്. സൂരജ് കുമാർ യാദവ്, ഹിതേഷ് മനോഹർ എന്നിവരാണ് രേഖകൾ പ്രകാരം കമ്പനി ഡയറക്ടർമാർ. എന്നാൽ, രേഖകളിലുള്ള മേൽവിലാസത്തിൽ അങ്ങനെയൊരു കമ്പനി ഇതുവരെ പ്രവർത്തിച്ചിട്ടില്ല. കമ്പനി നല്കിയ മേൽവിലാസത്തിലുള്ളത് ഒരു ഫ്ളാറ്റാണ്. അങ്ങനെയൊരു കമ്പനിയെക്കുറിച്ചോ ആൾക്കാരെക്കുറിച്ചോ തങ്ങൾക്ക് അറിവില്ലെന്ന് അവിടെ താമസിക്കുന്നവരും പറയുന്നു. യെസ് ബാങ്കിൽ നിന്ന് 1700 കോടി രൂപ കമ്പനി വായ്പയെടുത്തതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. content highlights:Hyderabad company with ghost address deposited Rs 3,178 crore in time of demonetisation, SFIO, demonetisation,
from mathrubhumi.latestnews.rssfeed https://ift.tt/2KejUSS
via IFTTT
Post Top Ad
Responsive Ads Here
2018, ജൂലൈ 31, ചൊവ്വാഴ്ച
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
നോട്ട് നിരോധനത്തിന് ശേഷം വ്യാജകമ്പനി വെളുപ്പിച്ചത് 3178 കോടി രൂപ
നോട്ട് നിരോധനത്തിന് ശേഷം വ്യാജകമ്പനി വെളുപ്പിച്ചത് 3178 കോടി രൂപ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About sarwaaTesla
mathrubhumi.latestnews.rssfeed
ലേബലുകള്‍:
MATHRUBHUMI,
mathrubhumi.latestnews.rssfeed
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ