ഇ വാർത്ത | evartha
പാര്‍ട്ടിയില്‍ ഗ്രൂപ്പിസമില്ല; കേരളത്തില്‍ ബി.ജെ.പിക്ക് ജയിക്കാന്‍ കഴിയുമെന്നും അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
കേരളത്തില്‍ ബി.ജെ.പിക്ക് ജയിക്കാന്‍ കഴിയുമെന്ന് നിയുക്ത സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ന്യൂനപക്ഷങ്ങളെ അടക്കം ഒപ്പം നിര്‍ത്തി അത് നേടാനാകും. നിരവധി വെല്ലുവിളികള്‍ മുന്നിലുണ്ട്. എന്നാല്‍, അവയെല്ലാം പാര്‍ട്ടിക്ക് മറികടക്കാനാവുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
കേരളത്തില്‍ 21 ലക്ഷം അംഗങ്ങളുള്ള പാര്‍ട്ടിയാണിത്. അവരുടെ കുടുംബങ്ങളെ കൂടി പാര്‍ട്ടിയിലേക്ക് ചേര്‍ത്താല്‍ വലിയ വിജയം നേടാനാവും. കേരളത്തിലെ പല പ്രബല പാര്‍ട്ടികളിലും അനീതിയാണ് നടക്കുന്നത്. രാഷ്ട്രീയം അവസാനിപ്പിക്കാന്‍ പല നേതാക്കളും ആഗ്രഹിക്കുന്നു.
നിരവധി പേര്‍ ബി.ജെ.പിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു. ചവിട്ടിതാഴ്ത്തപ്പെട്ട പല നേതാക്കളും ബിജെപിയില്‍ എത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ ഗ്രൂപ്പിസമില്ല. ബി.ജെ.പിക്കും എന്‍.ഡി.എക്കും ഒപ്പം വരാന്‍ ആഗ്രഹിക്കുന്ന നിരവധി പേര്‍ സംസ്ഥാനത്തുണ്ട്.
അവരെ ഒരുമിപ്പിക്കാന്‍ ശ്രമിക്കും. 1980ല്‍ പാര്‍ട്ടി സ്ഥാപിതമായത് മുതലുള്ള മുതിര്‍ന്ന നേതാക്കളുടെ ഉപദേശം സ്വീകരിക്കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2LH5m3M
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ