താമരശ്ശേരിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018, ജൂലൈ 31, ചൊവ്വാഴ്ച

താമരശ്ശേരിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട്: താമരശ്ശേരി പരപ്പൻപൊയിലിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നുവീണു. സ്കൂൾ നേരത്തെ വിട്ടതിനാൽ വൻ ദുരന്തം ഒഴിവായി. രാരോത്ത് ജിഎംഎച്ച്എസിന്റെ കെട്ടിടമാണ് തകർന്നുവീണത്.സ്കൂളിന് ബുധനാഴ്ചഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ മുതൽ പ്രദേശത്ത് കനത്ത മഴയാണ് പെയ്തത്. അതിനാൽ ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികളെ വീട്ടിലേക്ക് അയച്ചിരുന്നു. വൈകുന്നേരം നാലുമണിയോടെയാണ് സ്കൂൾ കെട്ടിടം തകർന്നുവീണത്. സ്കൂളിന്റെ ഭിത്തിയ്ക്ക് വിള്ളൽ ഉണ്ടാകുകയും ഭിത്തിതകരുകയുമായിരുന്നു. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ ഭാഗമാണ് തകർന്നുവീണത്. ആയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വീർപ്പുമുട്ടുന്ന സ്കൂളിന് ഒരു കെട്ടിടം മാത്രമാണ് സ്വന്തമായുള്ളത്. സ്കൂൾ പ്രവർത്തിക്കുന്ന മറ്റു മൂന്നു കെട്ടിടങ്ങളും ഏറെ കാലപ്പഴക്കമുള്ളവയാണ്. സ്കൂളിന് പുതിയ കെട്ടിടം വേണമെന്ന ആവശ്യം ഏറെക്കാലമായി ഉയർന്നിരുന്നു. സ്കൂളിനായി ഒരു കെട്ടിടത്തിന്റെ പണി നടക്കുന്നുണ്ടെങ്കിലും പൂർത്തിയായിട്ടില്ല. താമരശ്ശേരി പരപ്പൻപൊയിലിൽ രാരോത്ത് ജിഎംഎച്ച്എസിന്റെ കെട്ടിടം തകർന്നുവീണപ്പോൾ. ഫോട്ടോ: ഷഹീർ സി. എച്ച്. Content hIghlights:school building collapsed, heavy rain, Thamarassery


from mathrubhumi.latestnews.rssfeed https://ift.tt/2K9vJKh
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages