ഫെയ്‌സ്ബുക്ക് പ്രണയം പൂവണിഞ്ഞില്ല; ആത്മഹത്യക്ക്‌ യുവതി റെയിൽപ്പാളത്തിൽ - NEWS 7 KERALA

LATEST NEWS

Home Top Ad

Responsive Ads Here

Post Top Ad

2018, ജൂലൈ 31, ചൊവ്വാഴ്ച

demo-image

ഫെയ്‌സ്ബുക്ക് പ്രണയം പൂവണിഞ്ഞില്ല; ആത്മഹത്യക്ക്‌ യുവതി റെയിൽപ്പാളത്തിൽ

Responsive Ads Here
കുറ്റിപ്പുറം: പൂവണിയാത്ത പ്രണയത്തിന്റെ പേരിൽ യുവതി ആത്മഹത്യക്കായി റെയിൽപ്പാളത്തിലെത്തി. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിനെത്തുടർന്ന് യുവതിയെ രക്ഷപ്പെടുത്തി വീട്ടുകാർക്കൊപ്പമയച്ചു.കഴിഞ്ഞദിവസം രാവിലെ ചെമ്പിക്കലിനടുത്താണ് യുവതി ജീവനൊടുക്കാൻ റെയിൽപ്പാളത്തിലെത്തിയത്. റെയിൽപ്പാളത്തിലൂടെ നടക്കുന്ന യുവതിയെക്കണ്ട് സംശയംതോന്നിയ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പിന്നീട് പോലീസിനെ വിവരമറിയിച്ചു. എസ്.ഐ. ബഷീർ ചിറയ്ക്കലിന്റെ നേതൃത്വത്തിൽ പോലീസെത്തി ചോദ്യംചെയ്തപ്പോഴാണ് പ്രണയനൈരാശ്യംമൂലം ജീവനൊടുക്കാനെത്തിയതാണെന്ന് യുവതി അറിയിച്ചത്.പൊന്നാനി സ്വദേശിയായ 21-കാരിയാണ് പ്രണയം പൂവണിയാത്ത വിഷമത്തിൽ ആത്മഹത്യയ്ക്കൊരുങ്ങിയത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കണ്ണൂർ സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. ഇരുവരും കുറ്റിപ്പുറത്തെ പാർക്കിൽവെച്ച് കണ്ടുമുട്ടുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.പ്രണയബന്ധത്തിൽനിന്ന് കാമുകൻ പിന്മാറുന്നതായി തോന്നിത്തുടങ്ങിയതാണ് യുവതിയെ ആത്മഹത്യക്ക്‌ പ്രേരിപ്പിച്ചത്. വീട്ടുകാരെ വിവരമറിയിച്ച പോലീസ് പിന്നീട് യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടു.
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2vm6QWe
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Pages