ഇടുക്കിയില്‍ ജലനിരപ്പ് 2395.42 അടിയായി-Live - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018, ജൂലൈ 31, ചൊവ്വാഴ്ച

ഇടുക്കിയില്‍ ജലനിരപ്പ് 2395.42 അടിയായി-Live

ചെറുതോണി: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് വീണ്ടുമുയർന്നു. 2395.40അടിയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുകയാണ്. തിങ്കളാഴ്ച രാത്രി ജലനിരപ്പ് 2395 അടിയായപ്പോൾ ഡാം തുറക്കാനുള്ള സാധ്യത കണക്കിലെടുത്ത് പെരിയാർ തീരദേശവാസികൾക്ക് അതിജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട്) പ്രഖ്യാപിച്ചിരുന്നു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ ഡാമിന് സമീപമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം ശക്തമാക്കി. ജലനിരപ്പ് 2396അടിയായാൽ റെഡ് അലർട്ട് പ്രഖ്യാപിക്കുമെന്ന് മന്ത്രി എംഎം മണി അറിയിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ച് 24 മണിക്കൂറിന് ശേഷമേ ഡാം തുറക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ. ഇതിനിടയിൽ പെരിയാർ തീരവാസികൾ ഒഴിഞ്ഞാൽ മതിയാകും. 2013-ൽ 2401 അടിയായിട്ടും ഡാം തുറന്നിരുന്നില്ല. ഇടുക്കി ഡാം: മലയിടുക്കിൽ പ്രകൃതിയുടെ മഹാത്ഭുതം പെരിയാർ തീരദേശവാസികൾക്ക് ജില്ലാ കളക്ടറും ജനപ്രതിനിധികളും നേരിട്ടെത്തി നോട്ടീസ് നൽകി. ചെറുതോണി മുതൽ ഇടുക്കി ജില്ലയുടെ അതിർത്തിയായ കരിമണൽ വരെയുള്ള 400 കെട്ടിടങ്ങൾക്കാണ് നോട്ടീസ് നൽകിയത്. അടിയന്തരഘട്ടങ്ങളിൽ മണിക്കൂറുകൾക്കകം കെട്ടിടം ഒഴിയണമെന്നാണ് ഇതിൽ പറയുന്നത്. നടപടിക്രമങ്ങൾ മാത്രം തിങ്കളാഴ്ച രാത്രി 8.10-നാണ്ഡാം സുരക്ഷാ വിഭാഗം ജലനിരപ്പ് 2395 അടി പിന്നിട്ടതായി കണ്ടെത്തിയത്. രാത്രി ഒമ്പത് മണിയോടെ ഡാം സേഫ്റ്റി ആൻഡ് ഡ്രിപ് ചീഫ് എൻജിനീയർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രാക്ടീസ് മാത്രമാണെന്ന് ജില്ലാ കളക്ടർ കെ. ജീവൻ ബാബു പറഞ്ഞു. ഇതൊരു അറിയിപ്പ് മാത്രമാണ്. ഈ സമയത്ത് ആശങ്കപ്പെടേണ്ടതില്ല. ആളുകളെ മാറ്റിപാർപ്പിക്കണ്ടതുമില്ല. അത്തരം ഘട്ടത്തിൽ 12 മണിക്കൂറെങ്കിലും മുമ്പ് അറിയിപ്പ് നൽകും. എന്നിട്ട് ആളുകളെ സുരക്ഷിത സ്ഥാനത്തെത്തിക്കും. അഞ്ച് പഞ്ചായത്തുകളിലെ 12 സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകളിലായി നാലു ക്യാമ്പുകൾ മാത്രം തുറന്നാൽമതിയെന്നാണ് യോഗത്തിലെ തീരുമാനം. മുൻ കരുതലുകൾ വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ കൊച്ചിയിൽ സജ്ജമായിട്ടുണ്ട്. സൈന്യത്തിന്റെയും തീരരക്ഷാ സേനയുടെയും ബോട്ടുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമ-കര സേനാംഗങ്ങൾ ഏതു നിമിഷവും എത്താൻ തയ്യാറായിട്ടുണ്ട്. ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരുസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. മറ്റൊരുസംഘം തൃശ്ശൂരിലെ സേനാ ആസ്ഥാനത്ത് തയ്യാറാണ്. 46 പേരാണ് ഒരു സംഘത്തിൽ. എറണാകുളത്തെ താഴ്ന്നപ്രദേശങ്ങളിൽ ചെറുബോട്ടുകളുമായി തീരരക്ഷാസേനയുണ്ടാകും. എമർജൻസി കിറ്റ് നദിക്കരയോടുചേർന്ന് താമസിക്കുന്നവരും മുമ്പ് വെള്ളംകയറിയ പ്രദേശങ്ങളിലുള്ളവരും അടിയന്തരസാഹചര്യം നേരിടാനുള്ള സാമഗ്രികൾ (എമർജൻസി കിറ്റ്) കരുതണം. മൊബൈൽ ഫോൺ, ടോർച്ച്, അരലിറ്റർ വെള്ളം, ഒരു പാക്കറ്റ് ഒ.ആർ.എസ്. ലായനി, അവശ്യമരുന്ന്, മുറിവിനുള്ള മരുന്ന്, കപ്പലണ്ടി, ഈന്തപ്പഴം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ, ചെറിയ കത്തി, ക്ലോറിൻ ഗുളിക, ആന്റിസെപ്റ്റിക് ലോഷൻ, അത്യാവശം പണം എന്നിവയാണ് കിറ്റിലുണ്ടാകേണ്ടത്. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ നമ്പറുകൾ- എറണാകുളം -04841077 (7902200300, 7902200400)ഇടുക്കി -048621077 (9061566111, 9383463036)തൃശ്ശൂർ -04871077, 2363424 (9447074424). LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;} Content highlight: Idukki Reservoirnears full level, Oramge alert declared


from mathrubhumi.latestnews.rssfeed https://ift.tt/2LQOtmD
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages