ന്യൂഡൽഹി:ഇന്ത്യക്കാരെ മുഴുവൻ ഉൾപ്പെടുത്തിയെന്നുറപ്പിക്കാൻ അസമിലെ ദേശീയ പൗരത്വ പട്ടികയുടെ വിഷയത്തിൽ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് പ്രതിപക്ഷം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. വിഷയം പാർലമെന്റിലും പുറത്തും ചൂടേറിയ ചർച്ചയാകുമ്പോഴാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അർഹരായവരെ ഉൾപ്പെടുത്താനായി കേന്ദ്രം ശ്രദ്ധയോടെ വേണം വിഷയത്തിൽ ഇടപെടാനെന്ന് കോൺഗ്രസ്സ് പറയുമ്പോൾ പൗരന്മാരെ ഉൾപ്പെടുത്താതെ തയ്യാറാക്കിയ കരട് പട്ടിക പിൻവലിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. അതിനിടെ കരട് പട്ടികയിൽ ഉൾപ്പെടുത്താത്തവർക്കെതിരെ നിലവിൽ ബലപ്രയോഗമോ മറ്റു നടപടികളോ കൈക്കൊള്ളാൻ പാടില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. അന്തിമ പട്ടിക തയ്യാകുന്നതു വരെ യാതൊരു നടപടിയും കൈക്കൊള്ളരുതെന്ന് സുപ്രീം കോടതി ജഡ്ജി രഞ്ജൻഗഗോയ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രശ്നത്തെ നേരിടാൻ വ്യക്തമായ നടപടി ക്രമങ്ങൾ തയ്യാറാക്കി കേന്ദ്രം ഓഗസ്റ്റ് 16നുള്ളിൽ സുപ്രീം കോടതിയിൽ ബന്ധപ്പെട്ട ബഞ്ചിന് മുൻപാകെ സമർപ്പിക്കണം. പരിശോധനകൾക്കു ശേഷം തൃപ്തികരമാണെന്നു ബോധ്യപ്പെടുന്ന പക്ഷം മുന്നോട്ടു പോകാമെന്നും രഞ്ജൻ ഗഗോയ് അറിയിച്ചു. Content Highlights: Opposition Demands Humanitarian Approach on the Issue of Assams NRC
from mathrubhumi.latestnews.rssfeed https://ift.tt/2Ar3Iye
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ