ന്യൂഡൽഹി: തന്റെ ആധാർ നമ്പർ പരസ്യപ്പെടുത്തി ഹാക്കർമാരെ വെല്ലുവിളിച്ച ട്രായ് ചെയർമാൻ ആർ.എസ് ശർമ പുതിയ അഭ്യർത്ഥനയുമായി രംഗത്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഹാക്കർമാരോട് പുതിയ അഭ്യർത്ഥന നടത്തിയത്. സുഹൃത്തുക്കളെ, നമുക്ക് നാളെ വീണ്ടും ആരംഭിക്കാം. ഒരു ചെറിയ അഭ്യർത്ഥന. എന്റെ ഫോണിലേക്ക് വരുന്ന പരാജയപ്പെട്ട ആധാർ ഒതന്റിഫിക്കേഷൻ റിക്വസ്റ്റുകൾ(ഒ.ടി.പി) എന്റെ ഫോൺ ബാറ്ററിയെ ഇല്ലാതാക്കുകയാണ്. ചർച്ചകൾക്ക് ഞാനിനിയും തയ്യാറാണ്. നിങ്ങൾക്ക് എന്തെങ്കിലും നിർദേശങ്ങൾ ഉണ്ടെങ്കിൽ എന്നെ അറിയിക്കുക. എന്നായിരുന്നു ട്വീറ്റ്. വെള്ളിയാഴ്ച്ചയാണ് ട്രായ് ചെയർമാനായ ആർ.എസ് ശർമ തന്റെ ആധാർ നമ്പർ പരസ്യപ്പെടുത്തി വെല്ലുവിളി നടത്തിയത്. dഎന്നാൽ ശർമയുടെ ബാങ്ക് വിവരങ്ങളും, പാൻ കാർഡ് നമ്പറും, ഫോൺ നമ്പറുമടക്കം പ്രസിദ്ധപ്പെടുത്തിയാണ് ഹാക്കർമാർ ഇതിന് മറുപടി നൽകിയത്. എന്നാൽ തോൽവി സമ്മതിക്കാൻ ശർമ തയ്യാറായിരുന്നില്ല. ഈ വിവരങ്ങൾ കണ്ടെത്തിയത് ആധാർ നമ്പർ ഉപയോഗിച്ചല്ലെന്നായിരുന്നു ശർമയുടെ അവകാശവാദം. എന്നാൽ ഹാക്കർമാർ ഇതുകൊണ്ടൈാന്നും അവസാനിപ്പിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഇപ്പോഴും ശർമയുടെ ഫോണിൽ വരുന്ന ഓ.ടി.പി മെസ്സേജുകൾ. ഇതിനെ തുടർന്നാണ് ശർമയുടെ അഭ്യർത്ഥന. ആധാറിനെതിരെ ചിലർ ഭീതി ജനകമായ വാർത്തകൾ പറഞ്ഞു പരത്തുകയാണെന്ന് ശർമ ആരോപിച്ചു. ആധാറിനെതിരെ രാജ്യത്ത് വലിയ ക്യാംപെയിൻ നടക്കുകയാണ്. ഇതുകൊണ്ടാണ് പ്രധാന സേവനങ്ങൾക്ക് പോലും ആധാർ നൽകാൻ ജനങ്ങൾ മടിക്കുന്നതെന്നും ശർമ വ്യക്തമാക്കി. Friends. Lets reconvene tomorrow. Small request, the failed Aadhaar Authentication requests (OTPs) are really draining my battery. Im always ready for constructive discussions. If you have any suggestions please share. — RS Sharma (@rssharma3) July 30, 2018 content highlights:TRAI Chief Continues to Face Fallout Over Aadhaar Tweet Row; His Phone Battery is The Latest Victim
from mathrubhumi.latestnews.rssfeed https://ift.tt/2v4eANf
via IFTTT
Post Top Ad
Responsive Ads Here
2018, ജൂലൈ 31, ചൊവ്വാഴ്ച
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
തന്റെ ഫോണ്‍ ബാറ്ററിയെ വെറുതെ വിടണമെന്ന് ഹാക്കര്‍മാരോട് ട്രായ് ചെയര്‍മാന്‍
തന്റെ ഫോണ്‍ ബാറ്ററിയെ വെറുതെ വിടണമെന്ന് ഹാക്കര്‍മാരോട് ട്രായ് ചെയര്‍മാന്‍
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About sarwaaTesla
mathrubhumi.latestnews.rssfeed
ലേബലുകള്‍:
MATHRUBHUMI,
mathrubhumi.latestnews.rssfeed
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ