മുംബൈ: ഓഹരി വിപണിയിൽ തേരോട്ടം തുടരുന്നു. സൂചികകൾ റെക്കോഡ് ക്ലോസിങ് നിരക്കിൽ വീണ്ടുമെത്തി. സെൻസെക്സ് 112.18 പോയന്റ് ഉയർന്ന് 37606.58ലും നിഫ്റ്റി 37 പോയന്റ് നേട്ടത്തിൽ 11356.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1458 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1163 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ധനകാര്യം, ലോഹം, എഫ്എംസിജി, ഊർജം, ഐടി തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. റിലയൻസ് ഇൻഡസ്ട്രീസും ടെക് മഹീന്ദ്രയും നേട്ടത്തിൽ മുന്നിലെത്തി. ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോർ കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി, വിപ്രോ, സിപ്ല, ഇൻഫോസിസ്, ഹിൻഡാൽകോ, ഒഎൻജിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, വേദാന്ത, ഐടിസി, ഐസിഐസിഐ ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബുധനാഴ്ചനടക്കാനിരിക്കുന്ന ആർബിഐയുടെ വായ്പ നയ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ചാണ് വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തത്.
from mathrubhumi.latestnews.rssfeed https://ift.tt/2n07gOs
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ