പൗരത്വ രജിസ്റ്റര്‍; കരടിന്റെ അടിസ്ഥാനത്തില്‍ നടപടി പാടില്ല- സുപ്രീം കോടതി - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018, ജൂലൈ 31, ചൊവ്വാഴ്ച

പൗരത്വ രജിസ്റ്റര്‍; കരടിന്റെ അടിസ്ഥാനത്തില്‍ നടപടി പാടില്ല- സുപ്രീം കോടതി

ന്യൂഡൽഹി: അസമിലെ ജനങ്ങളുടെ പൗരത്വം സ്ഥിരീകരിക്കുന്നതിനായി ഇപ്പോൾ പുറത്തുവിട്ടദേശീയ പൗരത്വ രജിസ്റ്ററിന്റെ (എൻആർസി) കരടിന്റെ അടിസ്ഥാനത്തിൽ ഒരു നടപടിയും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി. രജിസ്റ്ററിൽ പേര് ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് സർക്കാർ സ്വീകരിച്ച നടപടിക്രമങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കണമെന്നും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്കരട് പട്ടിക മാത്രമാണ്. പട്ടികയിൽ പേരില്ലാത്തവരുടെ മേൽ ഒരുതരത്തിലുള്ള നടപടിയും സ്വീകരിക്കാൻ പാടില്ല. പട്ടികയിൽ പേരുൾപ്പെടുത്തുന്നതിന് അടിസ്ഥാന നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. സർക്കാർ സ്വീകരിച്ച നടപടിക്രമങ്ങൾഎന്തൊക്കെയാണെന്ന് ഓഗസ്റ്റ് 16ന് മുൻപായി കോടതിയെ അറിയിക്കണം. ഇത് പരിശോധിച്ച ശേഷം എന്തെങ്കിലും മാറ്റം ആവശ്യമാണെങ്കിൽ അതു ചെയ്യുമെന്നും ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചപ്പോൾ പട്ടികയിൽനിന്ന് 40 ലക്ഷത്തിലേറെപ്പേർ പുറത്തായിരുന്നു. 3.29 കോടി അപേക്ഷകരിൽ 2.89 കോടി പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. ബാക്കിയുള്ള 40.07 ലക്ഷം പേർക്ക് പൗരത്വം നഷ്ടപ്പെടുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് സംസ്ഥാനത്ത് സ്ഫോടനാത്മകമായ സാഹചര്യമാണുണ്ടാക്കിയിരുന്നത്. പൗരത്വം സംബന്ധിച്ച വിഷയത്തിൽ സർക്കാർ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അസമിൽ ജനാധിപത്യാവകാശങ്ങളും മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുന്നതായി ആരോപിച്ച് പ്രതിപക്ഷം ലോക്സഭയിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. രജിസ്റ്ററുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ ഓഗസ്റ്റ് 30 മുതൽ ഒരു മാസത്തെ സമയം അനുവദിക്കുമെന്നും പ്രശ്നം രാഷ്ട്രീയവത്കരിക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. Content Highlights:List Is Draft, No Action Against Those Left Out: Supreme Court, NRC


from mathrubhumi.latestnews.rssfeed https://ift.tt/2Ao79pu
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages