ഹിന്ദുത്വത്തില്‍ വെള്ളം ചേര്‍ക്കാതെ മുന്നോട്ട് പോവും-അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018, ജൂലൈ 31, ചൊവ്വാഴ്ച

ഹിന്ദുത്വത്തില്‍ വെള്ളം ചേര്‍ക്കാതെ മുന്നോട്ട് പോവും-അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള

കോഴിക്കോട്: ഹിന്ദുത്വം എന്ന ബിജെപിയുടെ അടിസ്ഥാന തത്വത്തിൽ നിന്നുകൊണ്ട് ഹിന്ദുത്വത്തിൽ വെള്ളം ചേർക്കാതെയുള്ള പ്രവർത്തനമാവും കേരളത്തിൽ ബിജെപി കാഴ്ചവെക്കുകയെന്ന് സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻപിള്ള. കേരളം ബിജെപിക്ക് പാകമായെന്നും മറ്റ് രണ്ട് മുന്നണികൾക്കും ദിശാബോധം നഷ്ടപ്പെട്ടുവന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായശേഷം കോഴിക്കോട് പ്രസ്ക്ലബിൽനടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ഇടക്കാല പ്രസിഡന്റാണ് എന്ന ആരോപണം ശരിയല്ല. മൂന്ന് വർഷ കാലാവധിക്കാണ് തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് പാർട്ടി നിയമിച്ചത്. ഇത്തരം പ്രചാരണങ്ങൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണെന്നും അദ്ദേഹം പറഞ്ഞു. ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവർക്കുമായി ബിജെപിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്.ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിയെ പൂർണമായും സജ്ജമാക്കുക എന്നതാണ് എന്റെ ആദ്യ ചുമതല. നിലവിലെ സാഹചര്യത്തിൽ വലിയ പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. അസാധ്യം എന്ന വാക്ക് ഇന്നുമുതൽ ബിജെപിയുടെ നിഘണ്ടുവിലില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെക്കുറിച്ച് ന്യൂനപക്ഷ വിരുദ്ധരെന്നും ഫാസിസ്റ്റുകളെന്നും പണ്ടും ആരോപണമുണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് വളർന്നുവന്ന് നിരവധി ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. അത് ഇനിയും ആവർത്തിക്കും. ഒരു എൻഡിഎ യുഗം അല്ലെങ്കിൽ നരേന്ദ്രമോദി യുഗം കേരളത്തിൽ കൊണ്ടുവരാൻ ബിജെപിക്ക് സാധിക്കും. അതിനുള്ള പദ്ധതികളും തന്ത്രങ്ങളും പരിപാടികളും ആവിഷ്കരിക്കുകയെന്നതാണ് പ്രധാന ദൗത്യം. തത്വാധിഷ്ഠിത നിലപാടും തന്ത്രാധിഷ്ഠിത നിലപാടും സ്വീകരിച്ചുകൊണ്ട് ലക്ഷ്യം നിറവേറ്റാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീധരൻപിള്ള പറഞ്ഞു. ശക്തമായി നിൽക്കുന്ന പല മുന്നണികളിൽ നിന്നും ധാരാളം പേർ ബിജെപിയിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയുള്ളവർ വരട്ടെ, ഇവരെയെല്ലാം കൂട്ടി പാർട്ടിയുടെ അടിത്തറ കൂടുതൽ വികസിപ്പിക്കും. ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ എൻ.എസ്.എസ് നേതാവ് സുകുമാരൻ നായരുടെ നിലപാട് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights:PS Sreedharan Pillai, BJP president, Hindutva


from mathrubhumi.latestnews.rssfeed https://ift.tt/2LRE2PJ
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages