കോഴിക്കോട്: സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല. വടകര ചോറൂട് വെച്ച് കോടിയേരി സഞ്ചരിച്ചിരുന്ന കാറിന് പിന്നിൽ സ്വകാര്യ ബസ് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കോടിയേരി സഞ്ചരിച്ചിരുന്ന കാറിന്റെ പിൻഭാഗത്തെ ഗ്ലാസ് പൂർണമായും തകർന്നു. വടകര ചോറൂട് മേൽപ്പലത്തിനടത്ത് ഇന്ന് ഉച്ചയ്ക്കാണ് സംഭവം. തൊട്ടിൽപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് ഇടിച്ചത്. അപകടത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ മറ്റൊരു കാറിൽ യാത്ര തുടർന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2LP4cTk
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ