കോഴിക്കോട്: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം അഡ്വ.ശ്രീധരൻ പിള്ളയെന്ന ജനകീയനായ നേതാവിനെ കേരളം പോലുള്ള ഒരു സംസ്ഥാനത്തിന്റെ അധ്യക്ഷനായി ബിജെപി ദേശീയ നേതൃത്വം നിയോഗിച്ചത് കൃത്യമായ കണക്കുകൂട്ടലുകളോടെയാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽഎന്തു വിലകൊടുത്തും കേരളത്തിൽ നിന്നുള്ള പരമാവധി എം.പി മാരെ പാർലമെന്റിലേക്കെത്തിക്കുക. ഇതിനായി തന്ത്രങ്ങൾ രൂപീകരിക്കുന്നതിനും പദ്ധതികൾ ആവഷ്കരിക്കുന്നതിനും പൂർണ സ്വാതന്ത്ര്യവും ശ്രീധരൻപിള്ളയ്ക്ക് ദേശീയ അധ്യക്ഷൻ അമിത്ഷാ നൽകിയിട്ടുണ്ട്. പക്ഷെ, ഗ്രൂപ്പ് വഴക്ക് കൊണ്ടും പ്രവർത്തകരുടെ നിസ്സഹകരണം കൊണ്ടും ഉഴലുന്ന പാർട്ടിയെ തിരഞ്ഞെടുപ്പിന് സജ്ജമാക്കുക എന്നത് ശ്രീധരൻ പിള്ളയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെയാണ്. സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പാർട്ടി പ്രവർത്തകർ കോഴിക്കോട് നൽകിയ വലിയ സ്വീകരണത്തിൽ മുരളീധരൻ പക്ഷം വിട്ടുനിന്നതും തുടക്കത്തിലേയുള്ള കല്ലുകടിയുടെ ഉദാഹരണമാണ്. ശ്രീധരൻ പിള്ളതാത്കാലിക അധ്യക്ഷൻ മാത്രമാണെന്നുള്ള പ്രചാരണം വരെ പലരും അഴിച്ചുവിട്ടു. ഇത് പാർട്ടിക്കുള്ളിൽ നിന്നു തന്നെയായിരുന്നുവെന്ന ആരോപണമുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇത്തരം പ്രചരണങ്ങൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണെന്ന വാദവുമായി അദ്ദേഹം തന്നെ രംഗത്ത് വന്നതും. വി. മുരളീധർ എം.പിയെ ആന്ധ്രയിലേക്ക് നാടുകടത്തിയതും പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് വഴക്കിന് തടയിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഇത് പാർട്ടിക്കുള്ളിൽ ഒരു വിഭാഗത്തിന് വലിയ മുറുമുറുപ്പുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ശ്രീധരൻ പിള്ളയ്ക്ക് ആദ്യമായി കോഴിക്കോട് നൽകിയ സ്വീകരണത്തിൽ നിന്നും ഒരു വിഭാഗം വിട്ടുനിന്നതും ഇതിന്റെ ഭാഗമായി തന്നെയായിരുന്നു. ചെങ്ങുന്നൂർ ഉപതിരഞ്ഞെടുപ്പിൽ നിന്നും പാഠംപഠിച്ച് മത, സമുദായ സംഘടനകളെ കൂടി ചേർത്തു നിർത്തി പുതിയൊരു അടിത്തറയുണ്ടാക്കുക എന്നതാണ് ദേശീയ അധ്യക്ഷൻ ശ്രീധരൻപിള്ളയ്ക്ക് മുന്നിൽ ദേശീയ നേതൃത്വം വെച്ച നിർദ്ദേശം. എല്ലാവർക്കും തുല്യ നീതി, ആരോടുമില്ല പ്രീണനം എന്ന ലൈനിൽ താൻ പാർട്ടിയെ കൊണ്ടുപോവാൻ ശ്രമിക്കുമെന്ന് ശ്രീധരൻ പിള്ള വ്യക്തമാക്കുന്നത് ഇതിന്റെ ഭാഗമായാണ്. ബി.ഡി.ജെ.എസ് അടക്കമുള്ള സംഘടനകളുമായി ബിജെപി അത്ര രസത്തിലല്ലെങ്കിലും ശ്രീധരൻപിള്ള അവർക്ക് താൽപര്യമുള്ള വ്യക്തിത്വമാണ്. മാത്രമല്ല, എൻ.എസ്.എസ്- ക്രൈസ്തവ വിഭാഗങ്ങൾക്കും ശ്രീധരൻ പിള്ള സ്വീകാര്യനാണ്. ഈയൊരു അംഗീകാരത്തിന്റെറ ഗുണം ശ്രീധരൻ പിള്ളയെ അധ്യക്ഷപദവിയിലേക്കെത്തിക്കുമ്പോൾ കേരളത്തിലെ ബിജെപിക്ക് ലഭിക്കുമെന്നാണ് നേതൃത്വം കരുതുന്നത്. Read more - ഹിന്ദുത്വത്തിൽ വെള്ളംചേർക്കാതെ മുന്നോട്ടുപോവും - ശ്രീധരൻപിള്ള Content highlights:sreedharan pillai, bjp state president
from mathrubhumi.latestnews.rssfeed https://ift.tt/2LW6H6s
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ