ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് നേരെയുള്ള പരിഹാസം: മേനകാഗാന്ധി മാപ്പ് പറഞ്ഞു - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018, ജൂലൈ 31, ചൊവ്വാഴ്ച

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് നേരെയുള്ള പരിഹാസം: മേനകാഗാന്ധി മാപ്പ് പറഞ്ഞു

ന്യൂഡൽഹി: ട്രാൻസ്ജെൻഡറുകളെഅദർ പീപ്പിൾ എന്ന് വിശേഷിപ്പിച്ച മേനകാഗാന്ധി മാപ്പ് പറഞ്ഞു. മേനകാഗാന്ധിയുടെ പരാമർശവും ശരീര ഭാഷയും വ്യാപകമായി വിമർശിക്കപ്പെട്ടതിനു പുറകെയാണ് തന്റെ പ്രസ്താവനയിൽ അവർക്ഷമ ചോദിച്ചത്. ലോക്സഭയിൽ ആണ് മേനകാഗാന്ധി വിവാദ പ്രസംഗം നടത്തിയത്. മനുഷ്യകടത്തുമായി ബന്ധപ്പെട്ട ബിൽ ലോക്സഭയിൽ അവതരിപ്പിക്കവെയായിരുന്നു സംഭവം. പ്രസംഗമധ്യേ ട്രാൻസ്ജെൻഡർ വിഭാഗത്തെ അദർ പീപ്പിൾ എന്ന് വിശേഷിപ്പിച്ച മേനഗാഗാന്ധി അടക്കിപ്പിടിച്ച ചിരിയോടെയാണ് ലൈംഗിക തൊഴിലാളികളെപ്പറ്റി സംസാരിച്ചത്. മേനകാ ഗാന്ധിയുടെ പ്രസംഗം കേട്ട് എം.പിമാർ ഡെസ്ക്കിൽ കയ്യടിച്ച് ചിരിച്ചിരുന്നു. ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നും പൊതു സമൂഹത്തിൽ നിന്നുംപ്രതിഷേധം ശക്തമായതോടെയാണ് മാപ്പ് പറഞ്ഞത്. വനിതാ ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മേനകാഗാന്ധിയ്ക്ക് ട്രാൻസ്ജെൻഡറുകളെയും ലൈംഗികതൊഴിലാളികളെയും അഭിസംബോധന ചെയ്തു സംസാരിക്കാൻ അറിയില്ലെന്നും മേനകാഗാന്ധി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. അറിവില്ലായ്മ്മ മൂലമാണ് അദർപീപ്പിൾ എന്ന് വിശേഷിപ്പിച്ചതെന്നും അപമാനിക്കാൻ ഉദ്ദേശിച്ചില്ലെന്നും, പ്രസ്തുത വിശേഷണത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും മേനകാഗാന്ധി പറഞ്ഞു. ഈ ബിൽ മനുഷ്യക്കടത്തിൽ അകപ്പെട്ടവരെ ഉദ്ദേശിച്ചുള്ളതാണ്. ലൈംഗിക തൊഴിലാളികളെ ഈ ഗണത്തിലേക്ക് പരിഗണിക്കാനാകില്ല. കാരണം സ്വയം ലൈംഗികവൃത്തി തിരഞ്ഞെടുത്തവരെ ഇരയായി പരിഗണിക്കാനാകില്ല. അവന്റെയൊ അവളുടെയൊ,അതായത് മറ്റുള്ളവരുടെയൊ(other ones) പ്രശ്നങ്ങൾക്ക് ആരെയും കുറ്റപ്പെടുത്താനും ആകില്ല. അതുകൊണ്ട് തന്നെ ഈ ബിൽ ലൈംഗിക തൊഴിലാളികളെ ഒരു രീതിയിലും ഉപദ്രവിക്കാൻ ഉദ്ദേശിച്ചുള്ളതല്ല, എന്നുള്ള പ്രസംഗമാണ് വിവാദത്തിനിടയാക്കിയത്. Content Highlight: Maneka Gandhi Apologises After Calling Transgenders "Other Ones"


from mathrubhumi.latestnews.rssfeed https://ift.tt/2n4lYEd
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages