ഇ വാർത്ത | evartha
ഈ വര്‍ഷം വിജയിച്ച കുട്ടികളുടെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് വിദ്യാഭ്യാസ വകുപ്പ് തിരിച്ചു വിളിച്ചു
ഈ വര്‍ഷം പത്താംതരം വിജയിച്ച കുട്ടികള്‍ക്ക് ലഭിച്ച എസ്.എസ്.എല്‍.സി ബുക്കില്‍ നിന്ന് വിവരങ്ങള്‍ മായുന്നു എന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് തിരിച്ചെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
എ പ്ലസ് നേടിയ കാസര്‍കോട് ജില്ലയിലെ ഒരു വിദ്യാര്‍ഥിയുടെ എസ്.എസ്.എല്‍.സി ബുക്കിലെ വ്യക്തി വിവരങ്ങളും ഗ്രേഡുമെല്ലാം മാഞ്ഞിരുന്നു. ഇതേ പരാതിയുമായി നിരവധി വിദ്യാര്‍ഥികള്‍ പരീക്ഷാഭവനില്‍ എത്തിയതോടെയാണ് ഇത്തരം സര്‍ട്ടിഫിക്കറ്റ് തിരിച്ചെടുത്ത് പുതിയത് വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.
നിലവാരമില്ലാത്ത അച്ചടിയാണ് വിവരങ്ങള്‍ മാഞ്ഞുപോകാന്‍ കാരണമെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. പിന്റ് തെളിയാത്തതോ ഒപ്പോ സീലോ ഇല്ലാത്തതോ ആയ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കൂള്‍ അധികൃതര്‍ ശേഖരിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പ്രത്യേക ദൂതന്‍ വഴി അയച്ച് ഉടന്‍ മാറ്റിവാങ്ങണമെന്ന് പരീക്ഷാ സെക്രട്ടറി സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2mS1nTh
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ