പ്രായത്തേയും ശരീരഭാരത്തേയും മറികടന്ന് ബോളിവുഡ് താരങ്ങളെ അനുകരിച്ച് നൃത്തം ചെയ്യുന്ന സഞ്ജീവ് ശ്രീവസാസ്തവയെന്ന അധ്യാപകനെ ആരും മറന്ന് കാണില്ല. സാമൂഹിക മാധ്യമങ്ങൾ വഴി വൈറലായ നൃത്തത്തോടെ സഞ്ജീവ് ശ്രീവസാസ്തവയ്ക്കും താരപരിവേഷം കിട്ടിയിരുന്നു. എന്നാലിപ്പോൾ അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് മറ്റൊരു ഡാൻസ് അങ്കിൾ കൂടി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ശ്രീവാസ്തവ അനുകരിച്ച ഖുദ്ഗർസ് എന്ന ബോളിവുഡ് ചിത്രത്തിലെ ആപ് കെ ആ ജാനെ എന്ന പാട്ടിൽ ഗോവിന്ദയുടെ ഡാൻസ് തന്നെയാണ് പുതിയ ഡാൻസ് അങ്കിളും അനുകരിച്ചിരിക്കുന്നത്. ചത്തീസ്ഗഢ് സ്വദേശിയായ സഞ്ജയ് ഖത്വാനി എന്നയാളാണ് പുതിയ ഡാൻസ് അങ്കിൾ. സഞ്ജീവ് ശ്രീവസാസ്തയുടെ ചുവടുകളോട് കിടപിടിക്കുന്ന പ്രകടനമാണ് സഞ്ജയ് ഖത്വാനിയും നടത്തിയിരിക്കുന്നത്. അതേ സമയം ഒരു വിവാഹ വേദിയിലെ പ്രകടനത്തിലൂടെ പ്രശസ്തനായ സഞ്ജീവ് ശ്രീവസാസ്ത ഇപ്പോൾ തിരിക്ക് പിടിച്ച താരമായിരിക്കുകയാണ്. ഗോവിന്ദയുടെ ടി.വി റിയാലിറ്റി ഷോയിൽ അതിഥി താരമായി ദിവസങ്ങൾക്ക് മുമ്പ് പ്രത്യക്ഷപ്പെട്ടിരുന്നു സഞ്ജീവ് ശ്രിവാസ്തവ.
from mathrubhumi.latestnews.rssfeed https://ift.tt/2K6bI7r
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ