ബൈക്കില്‍ യാത്ര ചെയ്ത കുടുംബത്തെ പുള്ളിപ്പുലി ആക്രമിച്ചു; 4 മാസം പ്രായമായ കു‍‍ഞ്ഞിനെ കടിച്ചെടുത്തു - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ജൂലൈ 29, ഞായറാഴ്‌ച

ബൈക്കില്‍ യാത്ര ചെയ്ത കുടുംബത്തെ പുള്ളിപ്പുലി ആക്രമിച്ചു; 4 മാസം പ്രായമായ കു‍‍ഞ്ഞിനെ കടിച്ചെടുത്തു

വഡോദര: പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യുവതിയ്ക്കും അവരുടെ നാലു മാസം പ്രായമായ മകനും ഗുരുതരമായി പരിക്കേറ്റു. ഗുജറാത്തിലെവഡോദരയിൽ നിന്ന് 100 കിമീ അകലെ ഛോട്ടാ ഉദയ്പുർ ജില്ലയിലാണ് സംഭവം. വിക്രം രത്വയും ഭാര്യ സപ്നയും മകനും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് പുള്ളിപ്പുലിയുടെ ആക്രമണമുണ്ടായത്. ഞായറാഴ്ച സന്ധ്യയോടെയാണ് സംഭവം. അടുത്തുള്ള വയലിൽ നിന്ന് റോഡിലേക്കെത്തിയ പുള്ളിപ്പുലി ചാടി വീണ് ആക്രമിക്കുകയായിരുന്നു. കുഞ്ഞിനെ കടിച്ചെടുക്കുകയും ചെയ്തു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ ഗ്രാമവാസികൾ പുള്ളിപ്പുലിയെഭയപ്പെടുത്തി കുഞ്ഞിനെ രക്ഷിച്ചു. മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സപ്നയുടെ കാലുകൾക്കാണ് പരിക്ക്. കുഞ്ഞിന്റെ കാലുകൾക്കും ശരീരത്തിന്റെ പുറകിലും പരിക്കുകളുണ്ട്. വിക്രമിന് നിസാര പരിക്കേയുള്ളൂ.


from mathrubhumi.latestnews.rssfeed https://ift.tt/2OsJjLX
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages