പി.എസ് ശ്രീധരന്‍ പിള്ള വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന് സൂചന - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ജൂലൈ 29, ഞായറാഴ്‌ച

പി.എസ് ശ്രീധരന്‍ പിള്ള വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന് സൂചന

കോഴിക്കോട്: ബിജെപി സംസ്ഥാന ഘടകത്തിൽ ഏറെക്കാലമായി നിലനിൽക്കുന്ന അനിശ്ചിതത്വത്തിന് വിരാമമിട്ട് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അഡ്വ. പി.എസ് ശ്രീധരൻ പിള്ളയെ നിയമിക്കാൻ തീരുമാനിച്ചതായി സൂചന. ഇതു സംബന്ധിച്ച പ്രഖ്യാപനം അടുത്ത ദിവസംതന്നെ ഉണ്ടായേക്കും. അധ്യക്ഷ സ്ഥാനം സംബന്ധിച്ച് അവസാന തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പി.കെ കൃഷ്ണദാസും ശ്രീധരൻ പിള്ളയും ഡൽഹിയിൽ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തും. ബിജെപി സംസ്ഥാന ഘടകത്തിലെ ഇരു വിഭാഗങ്ങൾ തമ്മിൽ സമവായത്തിലെത്താൻ സാധിക്കാതെവന്നതോടെയാണ് അധ്യക്ഷനെ നിശ്ചയിക്കുന്നത് ഏറെ നീണ്ടത്. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, പി.കെ കൃഷ്ണദാസ്, എ എൻ രാധാകൃഷ്ണൻ, എം.ടി. രമേശ് തുടങ്ങിയവർ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് തീരുമാനത്തിലെത്താൻ സാധിച്ചിരുന്നില്ല. കുമ്മനം രാജശേഖരൻ മിസോറം ഗവർണറായ ഒഴിവിൽ പുതിയ അധ്യക്ഷനെ കണ്ടെത്താൻ സംസ്ഥാനത്തെ നേതാക്കളുമായി കേന്ദ്ര നേതൃത്വം നടത്തിയ ചർച്ചയിൽ ഏകാഭിപ്രായമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ദേശീയനേതൃത്വം സമാന്തരമായി നടത്തിയ വിലയിരുത്തലിലാണ് ശ്രീധരൻ പിള്ളയ്ക്ക് മുൻതൂക്കം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി രാംലാൽ ഉൾപ്പെടെയുള്ളവരുമായി ദേശീയാധ്യക്ഷൻ അമിത്ഷാ ചർച്ച നടത്തിയിരുന്നു. 2003- 2006 കാലത്ത് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു ശ്രീധരൻപിള്ള. പൊതുസ്വീകാര്യതയുള്ള ലിബറൽ നേതാവെന്നതാണ് ശ്രീധരൻപിള്ളയ്ക്ക് അനുകൂലമായ ഘടകം. വിവിധ ഹിന്ദു സമുദായ സംഘടനകളുമായും ന്യൂനപക്ഷ സമുദായ സംഘടനകളുമായുള്ള ബന്ധവും അദ്ദേഹത്തിന്ഗുണമായി. Content Highlights:Sreedharan Pillai, BJP state president


from mathrubhumi.latestnews.rssfeed https://ift.tt/2vhUIFA
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages