ലഖ്നൗ: രാജ്യസഭാ എംപിയും സമാജ് വാദി പാർട്ടിമുൻനേതാവമായ അമർ സിങ് ബിജെപിയിൽ ചേരുമെന്ന് സൂചന. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ചനടത്തിയതോടെയാണ് അമർനാഥ് ബിജെപിയിലേക്ക് എത്തുകയാണെന്ന് അഭ്യൂഹങ്ങൾ ശക്തമായത്. ഞായറാഴ്ചലഖ്നൗവിലെ 60,000 കോടി രൂപയുടെ 81 പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുൻ നിരയിലായിരുന്നു അമർ സിങ്ങിന്റെ സ്ഥാനം.ഇലക്ട്രിക് ബസുകൾ ഫ്ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങിലുംയോഗി ആദിത്യനാഥിനൊപ്പം അമർ സിങ്ങുമുണ്ടായിരുന്നു.ഇതിനൊക്കെ ശേഷമാണ് യോഗി ആദിത്യനാഥുമായി അമർ സിങ് കൂടിക്കാഴ്ചനടത്തിയത്. ഇന്ദിരാഗാന്ധി പ്രതിസ്ഥാനിലെ ഉദ്ഘാടന പ്രസംഗത്തിനിടെ മോദി അതിഥിയായെത്തിയ അമർസിങ് എന്ന് പ്രത്യേകം പരാമർശിക്കുകയും ചെയ്തു. കഴിഞ്ഞകാലങ്ങളിൽ വ്യവസായികൾ നടത്തിയ പിൻവാതിൽ യോഗങ്ങളെക്കുറിച്ചൊക്കെ അമർസിങ്ങിന് നന്നായി അറിയാവുന്നതാണല്ലോ എന്നായിരുന്നു മോദിയുടെ പരാമർശം. വ്യവസായികളുമായി തനിക്കുള്ള അടുപ്പത്തെ വിമർശിച്ചുള്ള കോൺഗ്രസ് ആരോപണങ്ങൾക്ക് മറുപടി പറയുമ്പോഴായിരുന്നു മോദിയുടെ വാക്കുകൾ. ബിജെപിയിൽ ചേരാൻ തനിക്ക് ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് അമർ സിങ് പിന്നീട് പ്രതികരിച്ചു. ബിജെപിയിലേക്ക് പോകണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടത് താനോ ബിജെപി അധ്യക്ഷൻ അമിത് ഷായോ ആണെന്നും അമർസിങ് കൂട്ടിച്ചേർത്തു. താൻ മോദിയുടെ ആരാധകനാണെന്നും എക്കാലവും അങ്ങനെതന്നെയായിരിക്കുമെന്നും അമർ സിങ് പറഞ്ഞിട്ടുണ്ട്. content highlights:Former Samajwadi Party leader Amar Singh is likely to join BJP, Amar Singh, Amit Shah, Yogi Aditya Nath
from mathrubhumi.latestnews.rssfeed https://ift.tt/2Lzxu99
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ