ചലച്ചിത്രകാരന്‍ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ജൂലൈ 30, തിങ്കളാഴ്‌ച

ചലച്ചിത്രകാരന്‍ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു

കൊച്ചി: പ്രശസ്ത ചലച്ചിത്രകാരൻ ജോൺ ശങ്കരമംഗലം (84) അന്തരിച്ചു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ഡയറക്ടറായിരുന്നു. പത്തനംതിട്ട ഇരവിപേരൂർ സ്വദേശിയായ ജോൺ പരീക്ഷണ സിനിമകളിലൂടെയാണ് ചലച്ചിത്രലോകത്ത് തന്റെ സാന്നിധ്യം അറിയിച്ചത്. നാലു തവണ രജത കമലവും നാലു തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. ചങ്ങനാശ്ശേരി എസ്.ബി. കോളേജിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. പത്തൊൻപതാം വയസ്സിൽ ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായി. പിന്നീട് ഈ ജോലി രാജിവച്ച് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തിരക്കഥാരചനയിലും സംവിധാനത്തിലും ഒന്നാം റാങ്കോടെ ഡിപ്ലോമ നേടി. പഠനകാലത്ത് തന്നെ നാടകരചനയിൽ സജീവമായിരുന്നു. ജയശ്രീ എന്ന തമിഴ് ചിത്രത്തിന് കഥയെഴുതിയാണ് സിനിമാരംഗത്തേയ്ക്കുവന്നത്. ഫിലിം ഡിവിഷനും സംസ്ഥാന സർക്കാരിനും വേണ്ടി നിരവധി ഡോക്യുമെന്ററികൾ നിർമിച്ചിട്ടുണ്ട്. പ്രേംനസീർ നായകനായ അവൾ അൽപം വൈകിപ്പോയി, കൊട്ടാരക്കരയും മധുവുംപ്രധാന വേഷങ്ങൾ ചെയ്ത ജന്മഭൂമി, ബാബു നമ്പൂതിരിയും സൂര്യയും മുഖ്യവേഷങ്ങളിലെത്തിയസമാന്തരം,ശ്രീനിവാസൻ നായകനായ സാരാംശംഎന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ. ഇതിൽ ജന്മഭൂമിക്ക് ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡും മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2AlR5EJ
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages