സുൽത്താൻപുർ (ഉത്തർപ്രദേശ്): കാഷ് കൊണ്ടറിൽ ഇരിക്കുകയായിരുന്ന ഹോട്ടൽ ഉമയ്ക്കു നേരെ അക്രമി വെടിയുതിർക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ സുൽത്താൻപുരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഉടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിലെ സിസി ടിവിയിൽ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സുൽത്താൻപുരിലെ അവന്തിക എന്ന റസ്റ്റോറന്റിലാണ് സംഭവം നടന്നത്. ഉടമയായ അലോക് ആര്യ കാഷ് കൗണ്ടറിൽ ചിലരോട് സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. പെട്ടെന്ന് കൗണ്ടറിനരികിലേക്കു കടന്നുവന്ന വെള്ള ഷർട്ട് ധരിച്ച ഒരാൾ തോക്കെടുക്കുകയും അലോകിനു നേർക്ക് തോക്കു ചൂണ്ടി തുടർച്ചയായി വെടിയുതിർക്കുകയുമായിരുന്നു. അതിനു ശേഷം ഇയാൾ വേഗത്തിൽ അവിടെനിന്നും രക്ഷപ്പെട്ടു. കാഷ് കൗണ്ടറിൽ സ്ഥാപിച്ചിരുന്ന സിസി ടിവി കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. രക്തത്തിൽ കുളിച്ച അലോക് കൗണ്ടറിനു പുറത്തിറങ്ങിയെങ്കിലും തളർന്നു വീണു. റസ്റ്റോറന്റിലുണ്ടായിരുന്നവരും ജീവനക്കാരും ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലോകിന്റെ നില തൃപ്തികരമാണെന്ന് പോലീസ് വ്യക്തമാക്കി. നേരത്തെ പാഴ്സൽ ഭക്ഷണം വാങ്ങാനെത്തിയ അലോക് റസ്റ്റോറന്റിലെ ജീവനക്കാരനുമായി വാക്കുതർക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതിൽ ഇടപെട്ട അലോകുമായും ഇയാൾ വഴക്കുണ്ടാക്കിയിരുന്നു. ഇതിന്റെ ദേഷ്യമാകാം ആക്രമണത്തിനു പിന്നിലെന്നാണ് പോലീസ് കരുതുന്നത്. Content Highlights:man Fires At Restaurant Owner In UP, gun shot
from mathrubhumi.latestnews.rssfeed https://ift.tt/2viML3d
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ