ദുല്‍ഖറിന് ബോളിവുഡില്‍ വന്‍ സ്വീകരണം - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ജൂലൈ 30, തിങ്കളാഴ്‌ച

ദുല്‍ഖറിന് ബോളിവുഡില്‍ വന്‍ സ്വീകരണം

ഇ വാർത്ത | evartha
ദുല്‍ഖറിന് ബോളിവുഡില്‍ വന്‍ സ്വീകരണം

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്‍ റിലീസിനൊരുങ്ങുകയാണ്. എന്നാല്‍ പുറത്തിറങ്ങിയ ട്രയിലറില്‍ തന്നെ തകര്‍പ്പന്‍ പ്രകടനമായിരുന്നു ദുല്‍ഖറിന്റേത്. സിനിമയുടെ റിലീസിന് മുമ്പ് തന്നെ ദുല്‍ഖര്‍ ബോളിവുഡില്‍ പ്രിയനടനായി കഴിഞ്ഞു.

ഐദിവാ എന്ന വെബ്‌സൈറ്റില്‍ ദുല്‍ഖറും മിഥിലാ പാര്‍ക്കറും ഒരുമിച്ചെത്തിയ വീഡിയോ ഏറെ പേര്‍ കണ്ടു. വീഡിയോയില്‍ മിഥില ദുല്‍ഖറിനെ വിശേഷിപ്പിക്കുന്നത് ദക്ഷിണേന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ എന്നാണ്. രണ്‍വീര്‍ സിംഗ്, രണ്‍ബീര്‍ കപൂര്‍, അര്‍ജുന്‍ കപൂര്‍ തുടങ്ങിയ യുവ താരങ്ങളുമായി ദുല്‍ഖറിനെ ചിലര്‍ താരതമ്യം ചെയ്യുന്നുണ്ട്.

സിനിമയുടെ പ്രമോഷന്‍ വര്‍ക്കുകളുടെ ഭാഗമായി ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ക്കായി കര്‍വാന്‍ ടീം പ്രത്യേക പാര്‍ട്ടി നടത്തിയിരുന്നു. സെയ്ഫ് അലിഖാന്‍, കരണ്‍ ജോഹര്‍, വിദ്യ ബാലന്‍, കെയ്‌റ അദ്വാനി, യാമി ഗൗതം, കൊങ്കണ സെന്‍, സഞ്ജയ് കപൂര്‍, ജാവേദ് അക്തര്‍, ശബാന ആസ്മി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Ax1Q7h
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages