ഇ വാർത്ത | evartha
ദൃശ്യം സിനിമയ്ക്ക് വീണ്ടും ഒരു റെക്കോര്‍ഡ് കൂടി
മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റായ ദൃശ്യം സിനിമയുടെ റെക്കോര്‍ഡുകള്‍ തീരുന്നില്ല. മലയാളത്തിലെ അസൂയാവഹമായ വിജയത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേയ്ക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് ശ്രീലങ്കയില്‍ നിന്ന് മറ്റൊരു റെക്കോര്‍ഡ് കൂടി.
സിനിമയുടെ ശ്രീലങ്കന്‍ പതിപ്പായ ‘ധര്‍മ്മയുദ്ധ’ രാജ്യത്തെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുന്നു. ഈ സന്തോഷം പങ്കിടാന്‍ സംവിധായകനായ ജീത്തു ജോസഫിനെ ശ്രീലങ്കയിലേയ്ക്ക് അണിയറപ്രവര്‍ത്തകര്‍ ക്ഷണിച്ചിരുന്നു. ഹരിചന്ദ്ര പോലുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രശസ്ത ശ്രീലങ്കന്‍ സംവിധായകനായ ചെയ്യാര്‍ രവിയാണ് ‘ധര്‍മ്മയുദ്ധ’ സംവിധാനം ചെയ്തത്.
ജാക്‌സണ്‍ ആന്റണിയാണ് മോഹന്‍ലാലിന്റെ വേഷം അവതരിപ്പിച്ചത്. ദില്‍ഹാനിയാണ് മീനയുടെ വേഷം ചെയ്തത്. തമിഴില്‍ സിനിമ റിമേക്ക് ചെയ്തപ്പോള്‍ കമല്‍ഹാസനും തെലുങ്കില്‍ വെങ്കിടേഷും ഹിന്ദിയില്‍ അജയ് ദേവ്ഗണുമായിരുന്നു മോഹന്‍ലാലിന്റെ വേഷം ചെയ്തത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2mQXQVd
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ