കേരള കോണ്‍ഗ്രസ് ബിയുടെ ഇടതുമുന്നണി പ്രവേശനത്തിന് സിപിഐയുടെ പച്ചക്കൊടി - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ജൂലൈ 30, തിങ്കളാഴ്‌ച

കേരള കോണ്‍ഗ്രസ് ബിയുടെ ഇടതുമുന്നണി പ്രവേശനത്തിന് സിപിഐയുടെ പച്ചക്കൊടി

ഇ വാർത്ത | evartha
കേരള കോണ്‍ഗ്രസ് ബിയുടെ ഇടതുമുന്നണി പ്രവേശനത്തിന് സിപിഐയുടെ പച്ചക്കൊടി

കേരള കോണ്‍ഗ്രസ് (ബി)യെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനു സിപിഐക്കും എല്‍ഡിഎഫിലെ മറ്റു കക്ഷികള്‍ക്കും യാതൊരു എതിര്‍പ്പുമില്ലെന്നു സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു. പുനലൂരില്‍ കേരളാ കോണ്‍ഗ്രസ് (ബി) കൊല്ലം ജില്ലാ നേതൃത്വ പരിശീലന ക്യാംപില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയും വൈസ് ചെയര്‍മാന്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയും വേദിയിലുണ്ടായിരുന്നു. തുടര്‍ന്ന് പ്രസംഗിച്ച സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.ജയമോഹനും കേരളാ കോണ്‍ഗ്രസ് (ബി)യുടെ മുന്നണി പ്രവേശനത്തിന് ആര്‍ക്കും എതിര്‍പ്പില്ലെന്നും അടുത്ത എല്‍ഡിഎഫ് കൂടുമ്പോള്‍ ഇതു സംബന്ധിച്ച രാഷ്ട്രീയ തീരുമാനം ഉണ്ടാകുമെന്നും പറഞ്ഞു. കെ.ബി. ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പ്രവേശം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഈ അഭിപ്രായപ്രകടനം.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2v1e42x
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages