പോത്താനിക്കാട്: പൈങ്ങോട്ടൂരിൽ പോത്തിനെ മോഷ്ടിച്ചു കൊണ്ടുവന്ന് കൊന്ന് ഒരു കാൽകുറകിലെ ഇറച്ചിയുമായി മോഷ്ടാക്കൾ കടന്നു. കഴിഞ്ഞ രാത്രിയിലാണ് സംഭവം. പൈങ്ങോട്ടുരിൽ ഇറച്ചിക്കച്ചവടം നടത്തുന്ന കൊടിമറ്റത്തിൽ ചാക്കോയുടെ വീട്ടുവളപ്പിൽ കെട്ടിയിരുന്ന പോത്തിനെയാണ് അഴിച്ചുകൊണ്ടുപോയത്. കുളപ്പുറം റോഡിൽ അരക്കിലോമീറ്റർ അകലെക്കൊണ്ടുപോയി വിജനപ്രദേശത്തുവച്ചാണ് പോത്തിനെ തല്ലിക്കൊന്നത്. അവിടെ പാർക്ക് ചെയ്തിരുന്ന മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റിൽ ചേർത്തുകെട്ടിയ നിലയിലാണ് പോത്തിനെ കണ്ടത്. കൊന്നിട്ടിരുന്ന പോത്തിന്റെ ഒരു കാൽകുറക് മാത്രമാണ് മോഷ്ടാക്കൾ വെട്ടിയെടുത്തു കൊണ്ടുപോയത്. വായ് തുറക്കാൻ പറ്റാത്ത വിധം കെട്ടിയാണ് പോത്തിനെ കൊന്നിട്ടുള്ളത്. 40,000 രൂപ കൊടുത്ത് ചാക്കോ വാങ്ങിയതാണ് പോത്തെന്ന് പറയുന്നു. പരാതിയെ തുടർന്ന് പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ച് കേസെടുത്തു. വൈകീട്ടോടെ വെറ്ററിനറി സർജൻ എത്തി പോസ്റ്റ്മോർട്ടം നടത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2LuBtDX
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ