ആധാര്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനാകില്ല - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ജൂലൈ 30, തിങ്കളാഴ്‌ച

ആധാര്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനാകില്ല

ന്യൂഡൽഹി: ആധാർ കേസിൽ ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോർട്ട് ഫയൽ ചെയ്യേണ്ടതില്ലെന്ന് സുപ്രീംകോടതി. റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്യാൻ കേന്ദ്രത്തിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അനുമതി നിഷേധിച്ചു. അറ്റോർണി ജനറലാണ് റിപ്പോർട്ട് ഫയൽ ചെയ്യാൻ അനുമതി തേടിയത്. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. ആ ഹർജികളിൽ വിശദമായി വാദം കേട്ട ശേഷം ഭരണഘടനാ ബഞ്ച് വിധി പറയാനായി മാറ്റിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ജസ്റ്റിസ് ശ്രീകൃഷ്ണാ കമ്മിറ്റി റിപ്പോർട്ട് ഫയൽ ചെയ്യാനുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്. വാദം കേൾക്കൽ പൂർത്തിയായി വിധി പറയാൻ മാറ്റിവച്ചിരിക്കുന്നത് കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ഇനി ഫയൽ ചെയ്യുന്നതിൽ പ്രസക്തിയില്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ആധാർ വിവരങ്ങൾ വളരെയധികം സുരക്ഷിതമായി എങ്ങനെ സംരക്ഷിക്കണം, എങ്ങനെയെങ്കിലും വിവരങ്ങൾ ചോർന്നാൽ തന്നെ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണ്, വിവരം ചേർത്തുന്നവർക്കെതിരെ സ്വീകരിക്കേണ്ട ശിക്ഷാ നടപടികൾ എന്തൊക്കെയാണ് തുടങ്ങിയ സംബന്ധിച്ച മാർഗനിർദേശങ്ങളാണ് ശ്രീകൃഷ്ണാ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. ഇവ കൂടി പരിഗണിച്ചാവണം കേസിൽ വിധിപ്രസ്താവം തയ്യാറാക്കേണ്ടതെന്നായിരുന്നു കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ ചെയർമാനായ സമിതിയുടേതാണ് 213 പേജുള്ള റിപ്പോർട്ട്. ഡേറ്റ പ്രൊട്ടക്ഷൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആധാർ നിയമം, വിവരാവകാശ നിയമം എന്നിവയിൽ ഭേദഗതികൾ വരുത്തണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്. നിയമം ലംഘിച്ചാൽ വൻ തുക പിഴയായി ഈടാക്കാനും റിപ്പോർട്ടിൽ ശുപാർശയുണ്ട്. content highlights:Srikrishna Committee report ,aadhar case ,Supreme Court


from mathrubhumi.latestnews.rssfeed https://ift.tt/2mUnQiE
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages