ന്യൂഡൽഹി: സംഘപരിവാർ പ്രസ്ഥാനങ്ങളുടെ മാതൃ സംഘടനയായ ആർ.എസ്.എസിന്റെ ഉള്ളറകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി പുതിയ പുസ്തകം. ആർ.എസ്.എസ്- എ വ്യൂ ടു ദ ഇൻസൈഡ് എന്ന പേരിലുള്ള പുസ്തകം രചിച്ചിരിക്കുന്നത് വാൾട്ടർ കെ. ആൻഡേഴ്സണും ശ്രീധർ ഡി. ദാംലേയും ചേർന്നാണ്. ആർ.എസ്.എസിന്റെ വളർച്ചയെക്കുറിച്ചുംലോക വീക്ഷണത്തെക്കുറിച്ചുംഭരണഘടനയെക്കുറിച്ചുമാണ് പുസ്തകം പറയുന്നത്. ആർ.എസ്.എസിന്റെഭരണഘടനയെക്കുറിച്ച് പ്രവർത്തകർക്ക് വലിയ അറിവില്ലെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു.പ്രധാന നേതാക്കൻമാർക്കും നിരീക്ഷകർക്കും മാത്രമേ ഭരണഘടനയെക്കുറിച്ച് അറിയൂ. ഭരണഘടനയെ കുറിച്ച് പരസ്പര വിരുദ്ധമായ ധാരണകളാണ് ആർ.എസ്.എസിനകത്തുള്ളത്. ഏറെ പ്രയാസപ്പെട്ടാണ് തങ്ങൾ1972ൽ പുറത്തിറങ്ങിയ ഇപ്പോഴത്തെ ഭരണഘടനയുടെ ഭാഗങ്ങൾ കണ്ടെത്തിയതെന്ന് ലേഖകർപറയുന്നു. ആർ.എസ്.എസ് സാംസ്കാരിക സംഘടനയാണെന്നും അതിന്റെ പ്രചാരകർ രാഷ്ട്രീയത്തിൽ നിന്ന് അകന്ന് നിൽക്കണമെന്നും സംഘടനയുടെ ഭരണഘടനയിലുണ്ടെന്ന്പുസ്തകത്തിൽ പറയുന്നു. എന്നാൽ വർഗബഹുജന സംഘടനകളുടെ വലിയ വളർച്ചയും സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കുമുള്ള പ്രസ്ഥാനത്തിന്റെ വ്യാപനവും രാഷ്ട്രീയത്തിലും സർക്കാർ നയരൂപീകരണത്തിലും ആർഎസ്എസിന് നിർണായക സ്ഥാനം നേടിക്കൊടുത്തതായി പുസ്തകം ചൂണ്ടിക്കാട്ടുന്നു. 1949ലാണ് ഭരണഘടന തയ്യാറാക്കുന്നതെന്നും എന്നാൽ അത് അധികം പ്രസിദ്ധീകരിക്കാത്തതിനാൽ പലർക്കും അതിനെക്കുറിച്ച് ധാരണയില്ലെന്നും ആർ.എസ്.എസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 1948-ൽ മഹാത്മാഗാന്ധി വധത്തെ തുടർന്ന് ആർ.എസ്.എസിനെ നിരോധിച്ചപ്പോഴാണ് ഭരണഘടന തയ്യാറാക്കാൻ ആർ.എസ്.എസ് നിർബന്ധിതരായതെന്നും പുസ്തകം പറയുന്നു. നിരോധനം നീക്കുന്നതിനായി ആർ.എസ്എസ് നേതാക്കൾ അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി വല്ലഭായ് പട്ടേലുമായി ദീർഘമായ ചർച്ചകൾ നടത്തിയിരുന്നു.സ്വയംസേവകർ സ്വതന്ത്രവ്യക്തികളാണെന്നും രാജ്യതാൽപര്യം സംരക്ഷിക്കുന്ന ഏത് പാർട്ടികളിലും പ്രവർത്തിക്കാമെന്നും ഭരണഘടന വ്യക്തമാക്കുന്നുണ്ടെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ആർ.എസ്.എസിന്റെ ചരിത്രത്തിൽ നിർണായകമായിരുന്നെന്നും പുസ്തകം വിലയിരുന്നതുന്നു. ആർ.എസ്.എസ് തങ്ങളുടെ എല്ലാ ശക്തിയും ഈ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചു. തങ്ങളുടെ പ്രചാരകന്മാർക്കും ഉന്നത നേതാക്കന്മാർക്കും തിരഞ്ഞെടുപ്പിൽ സജീവമാകാനുള്ള അനുമതി നൽകി. ഇത് ബി.ജെ.പിയുടെ വിജയത്തിന് നിർണായകമായി. ഇതിന് മുമ്പ് 1977-ലെ തിരഞ്ഞെടുപ്പിൽ മാത്രമാണ് ആർ.എസ്.എസ് ഇത്തരത്തിൽ തിരഞ്ഞെടുപ്പിൽ ഇടപെട്ടതെന്നും പുസ്തകം പറയുന്നു. content highlights:New book on RSS reveals political push, constitution
from mathrubhumi.latestnews.rssfeed https://ift.tt/2K890xY
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ