ഒടുവില്‍ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് പേരിട്ടു; ‘മധുര രാജ’ - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ജൂലൈ 29, ഞായറാഴ്‌ച

ഒടുവില്‍ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് പേരിട്ടു; ‘മധുര രാജ’

ഇ വാർത്ത | evartha
ഒടുവില്‍ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് പേരിട്ടു; ‘മധുര രാജ’

ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മമ്മൂട്ടിയുടെ ഒഫിഷ്യല്‍ പേജിലൂടെയാണ് പേര് പ്രഖ്യാപിച്ചത്. 2010ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ.

പോക്കിരിരാജ എന്ന സിനിമയുടെ തുടര്‍ച്ചയല്ല. എന്നാല്‍ രാജാ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ് പുതിയ സിനിമ. പുലിമുരുകന് ശേഷം വൈശാഖ് ഉദയ കൃഷ്ണ പീറ്റര്‍ ഹെയ്ന്‍ സഖ്യം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.

പോക്കിരിരാജ റിലീസ് ചെയ്ത് 8 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും വൈശാഖും അടുത്ത ചിത്രത്തിനായി ഒരുമിക്കുന്നത്. ഓഗസ്റ്റ് 9നാണ് ചിത്രം തുടങ്ങുന്നതെന്ന് വൈശാഖ് അറിയിച്ചു. എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹവും ഉണ്ടാവണമെന്നും ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് വൈശാഖ് കുറിച്ചു.

ആദ്യ സിനിമയിലെ പൃഥ്വിരാജ് അടക്കമുള്ള അഭിനേതാക്കള്‍ ഈ ചിത്രത്തിലുണ്ടാകുമോ എന്ന് വ്യക്തമല്ല. ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക പ്രവര്‍ത്തകരും, മറ്റും ഒന്നിക്കുന്ന ചിത്രം, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരേ സമയം ചിത്രീകരിക്കും. പോക്കിരിരാജ, പുലിമുരുകന്‍, രാമലീല, ഒടിയന്‍ ചിത്രങ്ങള്‍ക്ക് ക്യാമറ ചെയ്ത ഷാജി കുമാര്‍ ആണ് മധുര രാജയുടെയും ക്യാമറ ചെയ്യുന്നത്. ഗാനങ്ങളും പശ്ചാത്തല സംഗീതവും ഗോപി സുന്ദറാണ്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2AwD6fp
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages