ഇ വാർത്ത | evartha
മകനുമൊത്ത് ട്രൈക്കില്‍ ചുറ്റിയടിച്ച് അജയ് ദേവ്ഗണ്‍
കാറുകളുടെ ആരാധകനായ ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ പക്ഷേ ഇപ്പോള്‍ കറങ്ങുന്നത് ട്രൈക്കിലാണ്. മകനുമൊത്ത് ട്രൈക്കില്‍ ചുറ്റുന്ന ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു. മകന്റെ താല്‍പ്പര്യത്താലാണ് കാറില്‍ നിന്ന് ട്രൈക്കിലേക്ക് മാറിയതെന്ന് അജയ് പറയുന്നു.
ലണ്ടനിലെ ഷൂട്ടിംഗിനിടെ മകന്‍ യുങ്ങിനൊപ്പം ട്രൈക്കില്‍ ചുറ്റുന്ന ചിത്രങ്ങള്‍ അജയ് തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തത്. സമൂഹമാധ്യമങ്ങളില്‍ ഏറെ പേര്‍ പങ്കുവയ്ക്കുന്നതും അച്ഛന്റേയും മകന്റേയും ഒരുമിച്ചുള്ള ചിത്രങ്ങളാണ്.
എന്നാല്‍, അജയ് ഓടിക്കുന്ന വാഹനം ഏതാണെന്നാണ് ഇന്ത്യയിലെ വാഹന പ്രേമികള്‍ ഏറ്റവും കൂടുതല്‍ അന്വേഷിച്ചത്.
ഇവിടെ കണ്ട് പരിചയമില്ലാത്തതും വളരെ സ്‌റ്റൈലിഷുമായതാണ് ട്രൈക്ക്. അങ്ങനെയാണ് എല്ലാവരേയും ഇത് ആകര്‍ഷിച്ചത്.
കനേഡിയന്‍ വാഹന നിര്‍മാതാക്കളായ ബൊബേര്‍ഡിയന്‍ റിക്രിയേഷണലിന്റെ ക്രൂയിസര്‍ ടൂറിങ് സീരിയസിലെ സ്‌പൈഡര്‍ എഫ്3ടി എന്ന ട്രൈക്കാണ് അജയ് സ്വന്തമാക്കിയത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2LZLVPO
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ