ജയിലില്‍ കേക്ക് മുറിച്ച് കൊലക്കേസ് പ്രതിയുടെ പിറന്നാള്‍ ആഘോഷം: വീഡിയോ പുറത്ത് - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ജൂലൈ 30, തിങ്കളാഴ്‌ച

ജയിലില്‍ കേക്ക് മുറിച്ച് കൊലക്കേസ് പ്രതിയുടെ പിറന്നാള്‍ ആഘോഷം: വീഡിയോ പുറത്ത്

ഇ വാർത്ത | evartha
ജയിലില്‍ കേക്ക് മുറിച്ച് കൊലക്കേസ് പ്രതിയുടെ പിറന്നാള്‍ ആഘോഷം: വീഡിയോ പുറത്ത്

മെഴുകുതിരി ഊതിക്കെടുത്തി, കേക്ക് മുറിച്ച് ജയിലില്‍ കൊലക്കേസ് പ്രതിയുടെ പിറന്നാളാഘോഷം. ഉത്തര്‍പ്രദേശിലെ ഫസിയാബാദ് ടൗണിലുള്ള ജയിലില്‍ ജൂലൈ 23നാണ് സംഭവം നടന്നത്. കൊലക്കുറ്റത്തിന്റെ പേരില്‍ അഴിക്കുള്ളിലായ ശിവേന്ദ്ര സിംഗാണ് ജയിലില്‍ പിറന്നാള്‍ ആഘോഷിച്ചത്.

ശിവേന്ദ്ര കേക്ക് മുറിക്കുന്നതിന്റെയും മറ്റൊരാള്‍ക്ക് കൊടുക്കുന്നതിന്റെയും വീഡിയോ പ്രചരിച്ചതോടെ ജയിലിലെ സുരക്ഷ വീഴ്ച സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. വീഡിയോ ഷൂട്ട് ചെയ്തത് ജയില്‍ ഉദ്യോഗസ്ഥന്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിചാരണ പ്രതിയായ ശിവേന്ദ്ര കഴിഞ്ഞ ആറു മാസമായി ഫൈസാബാദ് ജില്ലാ ജയിലില്‍ തടവില്‍ കഴിയുകയാണ്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ ജയില്‍ അധികൃതരുടെ അനുവാദത്തോടെയാണ് താന്‍ പിറന്നാള്‍ ആഘോഷിച്ചതെന്ന് ഇയാള്‍ വ്യക്തമാക്കി.

ഒരും ലക്ഷം രൂപയാണ് ഇതിനായി ജയിലര്‍ക്ക് നല്‍കിയത്. ജയിലില്‍ പണം നല്‍കിയാല്‍ എന്തും നടക്കുമെന്നും ഇയാള്‍ പറഞ്ഞു. എന്തായാലും വിഷയത്തില്‍ യുപി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2vfhAWl
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages