ഇ വാർത്ത | evartha
മലപ്പുറത്ത് ഫാമിനു മുകളില്‍ മണ്ണിടിഞ്ഞുവീണ് 20 പോത്തുകള്‍ ചത്തു
മലപ്പുറം പടിക്കലിന് സമീപം കൂമണ്ണയില്‍ കുന്നിടിഞ്ഞ് സ്വകാര്യ ഫാമിലെ 19 പോത്തുകള്‍ ചത്തു. പെരുവള്ളൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഫാമിലെ പോത്തുകളാണ് ചത്തത്. ഇന്ന് രാവിലെ ഏഴരക്കായിരുന്നു സംഭവം. കനത്ത മഴയെ തുടര്‍ന്ന് കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു.
20 പോത്തുകള്‍ ഉള്‍പ്പെടെ ഫാം മുഴുവന്‍ മണ്ണിനടിയിലായി. രണ്ട് ജെസിബികള്‍ ഉപയോഗിച്ച് ഇടിഞ്ഞുവീണ മണ്ണ് നീക്കിയാണ് ഇവയെ പുറത്തെടുത്തത്. നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണിത്. വര്‍ഷങ്ങള്‍ മുമ്പ് ഈ പ്രദേശത്ത് മണ്ണെടുത്തിരുന്നു. ഈ ഭാഗത്തു നിന്നാണ് കുന്നിടിഞ്ഞു വീണത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2LZo6aU
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ