സമയമായി, രേഖകൾ ശരിയാക്കാം, സുരക്ഷിതരാവാം... - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ജൂലൈ 29, ഞായറാഴ്‌ച

സമയമായി, രേഖകൾ ശരിയാക്കാം, സുരക്ഷിതരാവാം...

ദുബായ്: താമസരേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവർക്കായി യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പ് ബുധനാഴ്ച ആരംഭിക്കും. ആറ് വർഷങ്ങൾക്കു ശേഷമാണ് യു.എ.ഇ. വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മാസമാണ് കാലാവധി. മതിയായ രേഖകളില്ലാതെ ഇവിടെ കഴിയുന്നവർക്ക് ശിക്ഷയോ പിഴയോ ഇല്ലാതെ സ്വന്തം നാട്ടിലേക്ക് മടങ്ങാനോ രേഖകൾ ശരിയാക്കി ഇവിടെത്തന്നെ തുടരാനോ ഉള്ള സൗകര്യമാണ് പൊതുമാപ്പ് വിദേശികൾക്ക് നൽകുന്നത്.ശരിയായ രേഖകളില്ലാതെ യു.എ.ഇ. യിൽ മറവിൽ ജീവിക്കുന്നവർക്കെല്ലാം ധൈര്യമായി പുറത്തിറങ്ങി രേഖകൾ ശരിയാക്കാനുള്ള ദിവസങ്ങളാണിത്. നിങ്ങൾ ക്രിമിനലുകളല്ല, ഞങ്ങളുടെ സുഹൃത്തുക്കളാണ്- അതിനാൽ ഈ അവസരം എല്ലാവരും വിനിയോഗിക്കണം - ഞായറാഴ്ച ദുബായ് താമസ കുടിയേറ്റ വകുപ്പ് ( ദുബായ് ഇമിഗ്രേഷൻ) ഡയറക്ടർ ജനറൽ മേജർ ജനറൽ മൊഹമ്മദ് അൽ മറിയും പൊതുമാപ്പ് നൽകുന്ന പ്രത്യേക വിഭാഗത്തിന്റെ ചുമതലക്കാരനായ അസി.ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഖലഫ് അൽ ഗെയ്ത്തും പത്രസമ്മേളനത്തിൽ പ്രവാസികളോടായി അഭ്യർഥിച്ചു. ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് ദുബായ് ഇമിഗ്രേഷൻ അവീറിലെ ഇമിഗ്രേഷൻ ഓഫീസ് പരിസരത്ത് തയ്യാറാക്കിയത്. വിശാലമായ ടെന്റുകളിൽ വിവിധ രാജ്യക്കാർക്കായി പ്രത്യേകം ഹെൽപ് ഡെസ്കുകൾ ഇതിനായി ഒരുങ്ങി. സിവിൽ, ക്രിമിനൽ കേസുകളിൽ പെടാത്ത എല്ലാവർക്കും ഈ അവസരം വിനിയോഗിക്കാമെന്ന് മേജർ ജനറൽ അൽ മറി വിശദീകരിച്ചു.ആർക്കൊക്കെ സമീപിക്കാം?കൃത്യമായ മാർഗങ്ങളിലൂടെ യു.എ.ഇ.യിൽ എത്തുകയും എന്നാൽ മതിയായ താമസരേഖകളില്ലാതെ ഇപ്പോൾ ഇവിടെത്തങ്ങുന്ന ആർക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കും. ഇവ ശരിയാക്കാനും പാസ്പോർട്ട് തൊഴിലുടമയുടെയോ സ്പോൺസറുടെയോ കൈവശമായിപ്പോയവർക്കും ഇവിടെ എത്തി രേഖകൾ ശരിയാക്കാം. എന്നാൽ സാമ്പത്തിക ക്രമക്കേടുകളിലും പൊലീസ് കേസുകളിലും പെട്ടവർക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല. ഇവർ ബന്ധപ്പെട്ട കോടതികളിലോ പോലീസ് സ്റ്റേഷനുകളിലോ പോയി കേസുകൾ അവസാനിപ്പിച്ച ശേഷം താമസരേഖകളിൽ പ്രശ്നമുണ്ടെങ്കിൽ അത് ശരിയാക്കിയെടുക്കാനാവും. നിയമവിരുദ്ധ മാർഗങ്ങളിലൂടെ യു.എ.ഇ.യിൽ പ്രവേശിച്ചവർക്ക് പൊതുമാപ്പിന്റെ ആനുകൂല്യം പെട്ടെന്ന് ലഭിക്കില്ല. അവർ എങ്ങനെ ഇവിടെ എത്തിപ്പെട്ടു, ആര് മുഖേന എത്തി തുടങ്ങിയ കാര്യങ്ങളിൽ പോലീസിന്റെ അന്വേഷണറിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും അവരോടുള്ള സമീപനം. അവരെ പോലീസിൽ ഏൽപ്പിക്കും. മാപ്പ് ലഭിച്ചാലും ചിലപ്പോൾ രണ്ടുവർഷം വരെ യാത്രാനിരോധനവും അവർക്ക് നേരിടേണ്ടിവരും.ക്യാമ്പിൽ എത്തുന്നവർ പാസ്പോർട്ട് കൈവശം കരുതണം. ഇല്ലാത്തവരുടെ കാര്യം പ്രത്യേകം പരിഗണിക്കും. സ്പോൺസറുടെ കൈവശമാണ് പാസ്പോർട്ട് ഉള്ളതെങ്കിൽ അത് വാങ്ങിച്ചെടുക്കുന്നതും ക്യാമ്പിൽ സാധ്യമാകും. രേഖകൾ പരിശോധിക്കാനും ശരിപ്പെടുത്താനുമായി ഇമിഗ്രേഷൻ വകുപ്പ് ഒമ്പത് കേന്ദ്രങ്ങൾ തുറക്കുന്നുണ്ട്.സൗകര്യങ്ങൾ വിപുലംഅൽ അവീറിലെ ഇമിഗ്രേഷൻ ഓഫീസ് പരിസരത്ത് വിശാലമായ ശീതീകരിച്ച ടെന്റുകളാണ് പൊതുമാപ്പ് ലഭിക്കാനായെത്തുന്നവർക്കായി ദുബായ് ഇമിഗ്രേഷൻ അധികൃതർ സജ്ജമാക്കിയിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത ടെന്റുകളുണ്ട്. ഓരോ ടെന്റിലും വിവിധ രാജ്യക്കാർക്കായി പ്രത്യേക കൗണ്ടറുകളും ഉണ്ടാവും. ഭാഷ അറിയാത്തവർക്കായി അവരെ സഹായിക്കാനും ആൾക്കാരുണ്ട്. എന്നും കാലത്ത് എട്ട് മുതൽ രാത്രി എട്ട് മണി വരെയാണ് ടെന്റുകളുടെ പ്രവർത്തന സമയം. ആദ്യമെത്തുന്നവർ ആദ്യം എന്ന മട്ടിൽ ടോക്കൺ നൽകിയാണ് ഓരോ കൗണ്ടറിലും അപേക്ഷകരെ പരിഗണിക്കുന്നത്. രേഖകൾ ശരിയാക്കിക്കഴിഞ്ഞാൽ നാട്ടിലേക്ക് പോകാനുള്ള ഔട്ട് പാസ് ലഭിക്കുന്നവർ 21 ദിവസത്തിനുള്ളിൽ ആ ആനുകൂല്യം ഉപയോഗിക്കണം. പാസ്പോർട്ടിൽ യാത്രാ നിരോധനം എന്ന സീൽ പതിക്കാത്തതിനാൽ എപ്പോൾ വേണമെങ്കിലും അവർക്ക് തിരിച്ചുവരാം. കണ്ണ് സ്കാനിങ്, ഫോട്ടോ എടുക്കൽ എന്നീ നടപടിക്രമങ്ങളും ഇവിടെ നടക്കും. വിളിക്കാം: 800 5 111ദുബായ് ഇമിഗ്രേഷൻ സഹായം ലഭ്യമാക്കാനായി പൊതുമാപ്പ് സമയത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തിയിട്ടുണ്ട്. 8005111 എന്ന നമ്പറിൽ ആർക്കും എപ്പോഴും പ്രശ്നങ്ങൾ വിളിച്ചുപറയാം. പ്രശ്നങ്ങളുടെ ഗൗരവമനുസരിച്ച് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മറുപടിയും ലഭിക്കും. www.moher.gov.ae എന്ന വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. ഓരോ ആളുടെയും പ്രശ്നങ്ങൾ വ്യത്യസ്തമായിരിക്കും. അതിനാൽതന്നെ നടപടിക്രമങ്ങളും വ്യത്യസ്തമായിരിക്കും. ഇതനുസരിച്ച് പരിഹാര നടപടികൾക്ക് സമയം വേണ്ടിവന്നേക്കാം. അതിനാൽതന്നെ അവസാന നാളുകളിലേക്ക് കാത്തുനിൽക്കാതെ ആദ്യംതന്നെ സേവനകേന്ദ്രങ്ങളിലേക്ക് എത്തുന്നതായിരിക്കും അഭികാമ്യം. ഇതുപോലൊരു അനുകൂല സാഹചര്യം നിലവിലിരിക്കേ ആരും മടിച്ചുനിൽക്കരുത്. ആ അവസരം ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് ഇമിഗ്രേഷൻ അധികൃതർ ഓർമിപ്പിക്കുന്നു. കോൺസുലേറ്റുകളും സുസജ്ജംപൊതുമാപ്പിന്റെ സാഹചര്യം കണക്കിലെടുത്ത് യു.എ.ഇ.യിലെ എല്ലാ രാജ്യങ്ങളുടെയും എംബസികളും കോൺസുലേറ്റുകളും അതത് രാജ്യക്കാരുടെ പ്രശ്നങ്ങൾ അടിയന്തരസ്വഭാവത്തോടെ കൈകാര്യം ചെയ്യാൻ സജ്ജമായിട്ടുണ്ട്. നേരത്തേ തന്നെ യു.എ.ഇ. ഗവൺമെന്റും കോൺസുലേറ്റുകളോട് ഇതിനായി ഒരുങ്ങാൻ അഭ്യർഥിച്ചിരുന്നു. ഇമിഗ്രേഷൻ സജ്ജമാക്കുന്ന ക്യാമ്പുകളിൽ വിവിധ കോൺസുലേറ്റുകളുടെ പ്രതിനിധികളും സംബന്ധിക്കും. പ്രശ്ന പരിഹാരത്തിനായി അവരും തുറന്ന മനസ്സോടെ രംഗത്തുണ്ട്. ബസും വൈദ്യസഹായവുംദുബായ് ഇമിഗ്രേഷൻ സജ്ജമാക്കുന്ന ക്യാമ്പിലേക്ക് എത്താൻ ആഗ്രഹിക്കുന്നവർക്കുവേണ്ടി ദുബായ് റോഡ്‌സ് ആൻഡ്‌ ട്രാൻസ്പോർട്ട് അതോറിറ്റി ( ആർ.ടി.എ) പ്രത്യേക ബസ്‌ സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. പ്രധാന വ്യവസായകേന്ദ്രങ്ങളിൽ നിന്നും ഗതാഗത സൗകര്യം ഉണ്ടാവും. ക്യാമ്പ് നടക്കുന്ന മൂന്ന് മാസങ്ങളിലും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുള്ള സംവിധാനം ഉണ്ടാവും. ചെറിയ ക്ലിനിക് തന്നെയാവും ഇവിടെ പ്രവർത്തിക്കുന്നത്. ചെറിയ വിലയ്ക്ക് ചായയും പലഹാരങ്ങളും ശീതളപാനീയങ്ങളും ലഭ്യമാക്കുന്ന കാന്റീനും പ്രവർത്തിക്കും. കുടിവെള്ളം സൗജന്യമായി ലഭിക്കും. രേഖകളില്ലാത്ത കുട്ടികൾരക്ഷിതാക്കളുടെ അനാസ്ഥ കൊണ്ടോ സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ടോ ചില ഘട്ടങ്ങളിൽ കുട്ടികളുടെ രേഖകൾ ശരിയായി എടുത്തിരിക്കാനിടയില്ലാത്തവരും ഇവിടെ ധാരാളമായുണ്ട്. അവരുടെ പ്രശ്നങ്ങൾ അതത് കോൺസുലേറ്റുകളുടെ ശ്രദ്ധയിൽ കൊണ്ടുവരും. ശരിയായ പാസ്പോർട്ടോ വിസയോ ഇല്ലാത്ത കുട്ടികളുടെ കാര്യം പ്രത്യേകമായിതന്നെ പരിഗണിക്കും. വിസിറ്റ് വിസയിൽ വന്ന് കുടുങ്ങിയവർ സന്ദർശക വിസയിൽ എത്തി തൊഴിലെടുക്കുകയോ അതുവഴി പുതിയ വിസയ്ക്ക് കാത്തിരിക്കുകയോ ചെയ്തവരിൽ കുറെപ്പേർ പിന്നീട് നാട്ടിൽ പോകാനാകാതെയും വിസ ലഭിക്കാതെയും ഇവിടെ കഴിയുന്നുണ്ട്. ഇവരുടെ കാര്യവും പ്രത്യേകം പരിഗണിക്കും. അവർ എന്തുകൊണ്ട് ഇവിടെ കുടുങ്ങിപ്പോയി എന്നതാവും അന്വേഷിക്കുന്ന പ്രധാനകാര്യം. സായിദ് വർഷത്തിലെ കാരുണ്യംയു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ജന്മശതാബ്ദി വർഷത്തിലാണ് യു.എ.ഇ. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇമിഗ്രേഷൻ വകുപ്പ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. താമസരേഖകൾ ശരിയാക്കി നിയമത്തിന്റെ മാർഗത്തിലേക്ക് കടന്നുവരുമ്പോൾ അവനവൻ മാത്രമല്ല, നാട്ടിലുള്ള കുടുംബങ്ങൾ കൂടിയാണ് രക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ ആനുകൂല്യം എല്ലാവരും ഉപയോഗപ്പെടുത്തണം.


from mathrubhumi.latestnews.rssfeed https://ift.tt/2M0dmZW
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages