പെരുമ്പാവൂരില്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊന്നു; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍ - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ജൂലൈ 29, ഞായറാഴ്‌ച

പെരുമ്പാവൂരില്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊന്നു; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

കൊച്ചി: പെരുമ്പാവൂരിൽ കോളേജ് വിദ്യാർഥിനിയെ ഇതര സംസ്ഥാന തൊഴിലാളികഴുത്തറുത്ത് കൊലപ്പെടുത്തി. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാർഥി നിമിഷയാണ് കൊല്ലപ്പെട്ടത്. കൊലപാതകം ചെറുക്കുന്നതിനിടെ പെൺകുട്ടിയുടെ പിതാവിനും പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി. വാഴക്കുളം ഇടത്തിക്കാടാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിലെത്തി ഇതരസംസ്ഥാന തൊഴിലാളി ആക്രമണം നടത്തുകയായിരുന്നെന്നാണ് വിവരം. ആക്രമണം തടയാൻ ശ്രമിക്കുമ്പോൾ പിതാവിനും കുത്തേറ്റു. ബഹളം കേട്ട് ഓടിവന്ന് രക്ഷിക്കാൻ ശ്രമിച്ച അയൽവാസിക്കും പരിക്കേറ്റിട്ടുണ്ട്. കഴുത്തിന് വെട്ടേറ്റ നിമിഷയെ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഓട്ടോറിക്ഷാ തൊഴിലാളിയാണ് നിമിഷയുടെ പിതാവ്. ഈ കുടുംബവുമായി അക്രമം നടത്തിയ ഇതരസംസ്ഥാനതൊഴിലാളിക്ക് മുൻപരിചയമുണ്ടായിരുന്നെന്ന് സൂചനയുണ്ട്. പെരുമ്പാവൂർ താലൂക്കാശുപത്രിയിലാണ് ഇപ്പോൾ പെൺകുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. Content highlights:girl was stabbed to death at Perumbavoor, Perumbavoor murder


from mathrubhumi.latestnews.rssfeed https://ift.tt/2mTAf6y
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages