ഇ വാർത്ത | evartha
പെരുമ്പാവൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊന്നു
കൊച്ചി: പെരുമ്പാവൂരില്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വാഴക്കുളം എം.ഇ.എസ് കോളേജ് വിദ്യാര്‍ഥിനി നിമിഷ (21) ആണ് ഇന്ന് രാവിലെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 10.45ഓടെയായിരുന്നു സംഭവം. കത്തിയുമായി വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് നിമിഷയെ കടന്നുപിടിച്ച ശേഷം കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. നിമിഷയെ കുത്തുന്നത് തടയുന്നതിനിടെയാണ് നിമിഷയുടെ അച്ഛന് പരിക്കേറ്റത്.
കഴുത്തില്‍ കുത്തേറ്റ നിമിഷ കുഴഞ്ഞുവീണു. നിമിഷയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നിമിഷയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പ്രതിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരില്‍ ചിലര്‍ക്കും പരിക്കേറ്റു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ആക്രമണത്തിനുള്ള കാരണം അറിവായിട്ടില്ല. പ്രതി നിമിഷയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നോയെന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. ഓട്ടോറിക്ഷാ തൊഴിലാളിയാണ് നിമിഷയുടെ പിതാവ്.
ഈ കുടുംബവുമായി അക്രമം നടത്തിയ ഇതരസംസ്ഥാനതൊഴിലാളിക്ക് മുന്‍പരിചയമുണ്ടായിരുന്നെന്ന് സൂചനയുണ്ട്. പെരുമ്പാവൂര്‍ താലൂക്കാശുപത്രിയിലാണ് ഇപ്പോള്‍ പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Otkf7R
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ