18 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി; സ്മൃതി മന്ദാനയ്ക്ക് ലോക റെക്കോഡ്‌ - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ജൂലൈ 29, ഞായറാഴ്‌ച

18 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി; സ്മൃതി മന്ദാനയ്ക്ക് ലോക റെക്കോഡ്‌

ടോൺടൻ: തകർപ്പൻ പ്രകടനവുമായി റെക്കോർഡ് ബുക്കിൽ പേരുചേർത്ത് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. വനിത ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ചുറിയെന്ന റെക്കോർഡാണ് സ്മൃതി സ്വന്തമാക്കിയത്. 18 പന്തിൽ നിന്നാണ് സ്മൃതി അർധസെഞ്ചുറിയിലെത്തിയത്. ന്യൂസിലൻഡിന്റെ സോഫി ഡിവൈനും 18 പന്തിൽ നിന്ന് അർധ സെഞ്ചുറി അടിച്ചിട്ടുണ്ട്. 2005-ൽ ബെംഗളൂരുവിൽ ഇന്ത്യയ്ക്കെതിരെയായിരുന്നു ആ റെക്കോഡ് പ്രകടനം. ഇംഗ്ലണ്ടിൽ നടക്കുന്ന കിയ സൂപ്പർലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിലാണ് സ്മൃതിയുടെ പ്രകടനം. അഞ്ചു ഫോറുകളും നാലു സിക്സും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്. ഈ ടൂർണമെന്റിൽ കളിക്കുന്ന ആദ്യത്തെ ഇന്ത്യൻ താരമാണ് സ്മൃതി. ടൂർണമെന്റിൽ ലോബൊറോ ലൈറ്റ്നിങ്ങിനെതിരെ വെസ്റ്റേൺ സ്റ്റോമിനായി ബാറ്റിങ്ങിനിറങ്ങിയ സ്മൃതി 19 പന്തിൽ നിന്ന് 52 റൺസെടുത്തു. മഴമൂലം ആറു ഓവറുകളാക്കി ചുരുക്കിയ മത്സരത്തിൽ സ്മൃതിയുടെ വെടിക്കെട്ട് മികവിൽ വെസ്റ്റേൺ സ്റ്റോം രണ്ടു വിക്കറ്റ് നഷ്ടത്തിൽ 85 റൺസെടുത്തു. 273.68 സ്ട്രൈക്ക്റേറ്റിലാണ് സ്മൃതി അടിച്ചു തകർത്തത്. ഈ വർഷം മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ 25 പന്തിൽ നിന്ന് സ്മൃതി അർധസെഞ്ചുറി നേടിയിരുന്നു. Content highlights: indias smriti mandhana hits joint fastest fifty in womens t20


from mathrubhumi.latestnews.rssfeed https://ift.tt/2LxdunI
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages