ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് മോദിയെ ക്ഷണിച്ചേക്കും - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് മോദിയെ ക്ഷണിച്ചേക്കും

ലഹോർ: പാകിസ്താൻ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ്. മോദിയുൾപ്പെടെ, സാർക് രാജ്യങ്ങളുടെ തലവന്മാരെ ചടങ്ങിലേക്ക് ക്ഷണിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് പി.ടി.ഐ. വക്താവ് ഫവാദ് ചൗധരി പറഞ്ഞു. മോദിയെ ക്ഷണിക്കുന്ന കാര്യം പാർട്ടി നേതൃത്വം വിദേശകാര്യ മന്ത്രാലയവുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും.മോദി, ഇമ്രാൻ ഖാനെ ടെലിഫോണിൽ വിളിച്ചത് ഇരുരാജ്യങ്ങളും തമ്മിൽ പുതിയൊരു ബന്ധത്തിന് തുടക്കമിടാനുള്ള സൂചനയായി കാണുന്നുവെന്നും ചൗധരി പറഞ്ഞു. കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇമ്രാനെ ഖാനെ ഫോണിൽ വിളിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പുതിയ അധ്യായം തുറക്കാനായി ഒന്നിച്ച് ശ്രമിക്കുമെന്നും മോദി പറഞ്ഞു.ഓഗസ്റ്റ് 11-ന് ഇമ്രാൻ ഖാൻ പാക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, സർക്കാരുണ്ടാക്കുന്നതിനുള്ള കേവലഭൂരിപക്ഷം ഉറപ്പാക്കാൻ ഇമ്രാന് ഇതുവരെ സാധിച്ചിട്ടില്ല. 270 സീറ്റിൽ നടന്ന തിരഞ്ഞെടുപ്പിൽ 115 സീറ്റ് നേടിയ പി.ടി.ഐ.യ്ക്ക് കേവലഭൂരിപക്ഷം ലഭിക്കാൻ ഇനിയും 22 പേരുടെ പിന്തുണകൂടി വേണം.പരസ്യവോട്ട്: തിര.കമ്മിഷൻ ഇമ്രാൻഖാനോട് വിശദീകരണം തേടിജൂലായ് 25-ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ പരസ്യവോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ ഇമ്രാൻ ഖാൻ വിശദീകരണം എഴുതിനൽകണമെന്ന് പാക് തിരഞ്ഞെടുപ്പ് കമ്മിഷൻ. തിരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം ലംഘിച്ചതിന് നേരത്തേ കമ്മിഷൻ ഇമ്രാന് നോട്ടീസ് നൽകിയിരുന്നു. ടെലിവിഷൻ ക്യാമറകളുടെ മുന്നിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ മേശമേൽ വെച്ച് പരസ്യമായാണ് ഇമ്രാൻഖാൻ വോട്ടുചെയ്തത്. പാക് നിയമപ്രകാരം ആറുമാസം തടവും ആയിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.


from mathrubhumi.latestnews.rssfeed https://ift.tt/2KeGI4U
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages