ലണ്ടൻ: വിവാദവ്യവസായി വിജയ് മല്യയുടെ ജാമ്യം ലണ്ടൻ കോടതി സെപ്റ്റംബർ 12 വരെ നീട്ടി. മല്യയെ ഇന്ത്യയ്ക്ക് വിട്ടുനൽകാൻ ആവശ്യപ്പെട്ടുള്ള കേസിലാണ് നടപടി. അതിനിടെ, മല്യയെ പാർപ്പിക്കാനുദ്ദേശിക്കുന്ന മുംബൈ ആർതർ റോഡ് ജയിലിന്റെ ദൃശ്യങ്ങൾ സമർപ്പിക്കാൻ കേസ് പരിഗണിക്കുന്ന ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി ചീഫ് മജിസ്ട്രേറ്റ് എമ്മ ആർബുത്‍നോട്ട് ഇന്ത്യയോട് ആവശ്യപ്പെട്ടു. മുംബൈ ജയിലിൽ ആവശ്യത്തിന് വെളിച്ചവും ശുദ്ധവായുവും ലഭിക്കില്ലെന്ന് മല്യയുടെ അഭിഭാഷകർ ആരോപിച്ചതിനെത്തുടർന്നാണിത്.ജയിലിന്റെ വീഡിയോ ദൃശ്യങ്ങൾ വേണമെന്ന കോടതിയുടെ ആവശ്യം ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. കേസിൽ അടുത്ത വിചാരണ നടക്കുന്ന സെപ്റ്റംബർ 12-ന് ദൃശ്യങ്ങൾ ഹാജരാക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.മല്യയുടെ സ്വത്തുക്കൾ ആഗോളതലത്തിൽ മരവിപ്പിക്കണമെന്ന മേയ് എട്ടിലെ ഇന്ത്യൻ ഹൈക്കോടതി വിധിയും ഇന്ത്യൻ ഡെറ്റ് റിക്കവറി ട്രിബ്യൂണലിന്റെ വിധിയും ഇന്ത്യയ്ക്കുവേണ്ടി കേസിൽ ഹാജരാകുന്ന ദി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് ചൊവ്വാഴ്ച ലണ്ടൻ കോടതിയിൽ സമർപ്പിച്ചു.വിവിധ ബാങ്കുകളിൽനിന്ന് എടുത്ത 9000 കോടിയുടെ വായ്പ തിരിച്ചടയ്ക്കാത്ത കേസിൽ പ്രതിയായ മല്യ 2016 മാർച്ചിലാണ് ലണ്ടനിലേക്ക് കടന്നത്. ലണ്ടൻ കോടതി ഇന്ത്യയ്ക്കനുകൂലമായ വിധി പ്രഖ്യാപിച്ചാൽ അദ്ദേഹത്തെ തിരിച്ചയയ്ക്കാനുള്ള ഉത്തരവ് രണ്ടുമാസത്തിനുള്ളിൽ യു.കെ. ആഭ്യന്തര സെക്രട്ടറി ഒപ്പിടണമെന്നാണ് നിയമം.
from mathrubhumi.latestnews.rssfeed https://ift.tt/2LU2hwA
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ