പുലർച്ചെ കാർ പുഴയിൽ വീണു; യാത്രക്കാരൻ നീന്തിരക്ഷപ്പെട്ടു - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

പുലർച്ചെ കാർ പുഴയിൽ വീണു; യാത്രക്കാരൻ നീന്തിരക്ഷപ്പെട്ടു

മലപ്പുറം: വിവാഹ വീട്ടിൽനിന്ന് തിരിച്ചുവരുന്ന വഴി പുലർച്ചെ കാർ റോഡിൽനിന്ന് പുഴയിലേക്ക് വീണു. ഓടിച്ചിരുന്നയാൾ നീന്തി രക്ഷപ്പെട്ടു.ചൊവ്വാഴ്ച പുലർച്ചെ പാണക്കാട് എടയൂപ്പാലത്താണ് സംഭവം. വാഴക്കാട് വാലില്ലാപ്പുഴ വെള്ളഞ്ചീരി ഷമീറലിയാണ് വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ബന്ധുവിന്റെ കല്യാണം കഴിഞ്ഞ് കൊല്ലത്തുനിന്ന് തിരിച്ചുവരികയായിരുന്നു. കാറിലുണ്ടായിരുന്ന മാതാവിനെ വേങ്ങരക്കടുത്തുള്ള ബന്ധുവീട്ടിലാക്കി വരുന്നവഴിക്കാണ് അപകടമുണ്ടായത്. ഇദ്ദേഹം ഉറങ്ങിപ്പോയതാവാമെന്ന് പോലീസ് സംശയിക്കുന്നു. വളവിൽ റോഡിൽനിന്ന് പുഴയിലേക്ക് അധികം ദൂരമില്ലാത്ത സ്ഥലത്തുവെച്ച് കാർ പുഴയിലേക്ക് കുതിക്കുകയായിരുന്നു. പുഴയോരത്ത് മതിലില്ലാത്തതിനാൽ നിറഞ്ഞൊഴുകുന്ന കടലുണ്ടിപ്പുഴയിലേക്ക് കാർ വീണു. ഉടനെത്തന്നെ ഷമീറലിയ്ക്ക് വാതിൽ തുറന്ന് പുറത്തു കടക്കാനായി. പുഴയിൽനിന്ന് നീന്തി രക്ഷപ്പെടുകയും ചെയ്തു.കാർ പുഴയിലേക്ക് മറിഞ്ഞെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മലപ്പുറം എസ്.ഐ. ടി. അബ്ദുറഷീദിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉടൻ സ്ഥലത്തെത്തി. അപ്പോഴേക്കും ഷമീറലി നീന്തി കരയ്ക്കെത്തിയിരുന്നു. അവശനായ ഇദ്ദേഹത്തെ പോലീസ് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്കുശേഷം അദ്ദേഹം വിട്ടയച്ചു. പുഴയിൽ കാണാതായ കാർ മണിക്കൂറുകൾ നീണ്ട തിരച്ചിലിനുശേഷം അപകടം നടന്നിടത്തുനിന്ന് മുപ്പതു മീറ്റർ അകലെ കണ്ടെത്തി. ക്രെയിൻ ഉപയോഗിച്ച് കരയ്ക്കുകയറ്റി.


from mathrubhumi.latestnews.rssfeed https://ift.tt/2M9p0Se
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages