കരുണാനിധിയുടെ നിലയിൽ പുരോഗതി; ബോധം തിരിച്ചുകിട്ടി - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

കരുണാനിധിയുടെ നിലയിൽ പുരോഗതി; ബോധം തിരിച്ചുകിട്ടി

ചെന്നൈ: തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഡി.എം.കെ. അധ്യക്ഷൻ കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതി. ബോധം തിരിച്ചുകിട്ടിയെന്നും ശ്വസനസംബന്ധമായ പ്രശ്നം പരിഹരിക്കപ്പെട്ടുവെന്നും ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. ശ്വാസോച്ഛ്വാസം സാധാരണഗതിയിലാണ്. നില മെച്ചപ്പെട്ടുവെങ്കിലും പ്രായാധിക്യംമൂലമുള്ള ആരോഗ്യക്ഷയം, കരളിന്റെ പ്രവർത്തനത്തിലെ തകരാറുകൾ, രക്തസംബന്ധമായ പ്രശ്നങ്ങൾ എന്നിവ പരിഗണിച്ച് ആശുപത്രിവാസം തുടരുമെന്ന് ബുള്ളറ്റിനിൽ വിശദീകരിച്ചു.കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ചൊവ്വാഴ്ച കരുണാനിധിയെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സന്ദർശനത്തിനുശേഷം രാഹുൽ പ്രതികരിച്ചു. രാഹുൽഗാന്ധിയുടെ സന്ദർശന ചിത്രം ഡി.എം.കെ. പുറത്തുവിട്ടു. കരുണാനിധിയുടെ ആരോഗ്യനിലയിലെ പുരോഗതി വ്യക്തമാക്കുന്നതായിരുന്നു ഈ ചിത്രം. കരുണാനിധിയുടെ ചെവിയിൽ സ്റ്റാലിൻ എന്തോ പറയുന്നതും രാഹുൽ ഗാന്ധി, മുൻ കേന്ദ്രമന്ത്രി ദയാനിധി മാരൻ തുടങ്ങിയവർ സമീപം നിൽക്കുന്നതും ചിത്രത്തിൽ കാണാം.രക്തസമ്മർദം ക്രമാതീതമായി കുറഞ്ഞതിനെത്തുടർന്ന് ശനിയാഴ്ച പുലർച്ചെ 1.30-ഓടെയാണ് കരുണാനിധിയെ ആൾവാർപ്പേട്ടുള്ള കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദത്തിന്റെ പ്രശ്നം ഉടൻതന്നെ പരിഹരിക്കാനായി. എന്നാൽ അടുത്ത ദിവസം രാത്രിയോടെ നില മോശമായി. ശ്വാസതടസ്സത്തെത്തുടർന്നാണ് രോഗം മൂർച്ഛിച്ചതെന്നും ചികിത്സയെത്തുടർന്ന് സാധാരണനിലയിലായെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതേക്കുറിച്ച് ഞായാറാഴ്ച രാത്രി നൽകിയ വിശദീകരണത്തിനുശേഷം ചൊവ്വാഴ്ച വൈകീട്ടുവരെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നില്ല. രാഹുൽ ഗാന്ധിയുടെ സന്ദർശന ചിത്രം പുറത്തുവിട്ടതിനുപിന്നാലെ മെഡിക്കൽ ബുള്ളിനും പുറത്തിറക്കുകയായിരുന്നു.വിവിധ മേഖലകളിലെ പ്രമുഖർ രോഗവിവരം അന്വേഷിച്ച് ആശുപത്രിയിൽ എത്തുന്നുണ്ട്. സന്ദർശകർക്ക് നിയന്ത്രണമുള്ളതിനാൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, രാഹുൽ ഗാന്ധി തുടങ്ങിയവർക്ക് മാത്രമാണ് ഇതുവരെ കരുണാനിധിയെ നേരിൽ കാണാൻ സാധിച്ചത്. തമിഴ് കരുത്ത് ഉള്ളിലുള്ളയാൾതമിഴ് പാരമ്പര്യത്തിന്റെ കരുത്ത് ഉള്ളിൽ സൂക്ഷിക്കുന്നയാളാണ് കരുണാനിധി. അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുന്നുവെന്ന് അറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.രാഹുൽഗാന്ധി(കോൺഗ്രസ് അധ്യക്ഷൻ)


from mathrubhumi.latestnews.rssfeed https://ift.tt/2LOf3wB
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages