ജെസ്‌നയുടെ തിരോധാനം: ആൺ സുഹൃത്തിനെ കൂടുതൽ ചോദ്യംചെയ്യും - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

ജെസ്‌നയുടെ തിരോധാനം: ആൺ സുഹൃത്തിനെ കൂടുതൽ ചോദ്യംചെയ്യും

റാന്നി: കാണാതായ കോളേജ് വിദ്യാർഥിനി ജെസ്‌നയെ അന്വേഷിക്കുന്നതിന്റെ ഭാഗമായി ആൺസുഹൃത്തിനെ പോലീസ് കൂടുതൽ ചോദ്യംചെയ്യും. നേരത്തേ കണ്ടെത്തിയ ഫോൺകോളുകൾ, സന്ദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യംചെയ്യുന്നത്. പോലീസ് ശേഖരിച്ച ഫോൺകോളുകളുമായി ബന്ധപ്പെട്ട അന്വേഷണം അവസാന ഘട്ടത്തിലേക്കെത്തുന്നു. ഇതിനായി പ്രത്യേക സൈബർ സംഘവും പ്രവർത്തിക്കുന്നുണ്ട്. ജെസ്‌നയും ആൺസുഹൃത്തും തമ്മിലുള്ള ഫോൺസന്ദേശങ്ങൾ, മുണ്ടക്കയത്തെ വസ്ത്രശാലയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ എന്നിവയെല്ലാം സുഹൃത്തിനെ കൂടുതൽ ചോദ്യംചെയ്യാൻ കാരണമായി. സി.സി.ടി.വി. ദൃശ്യത്തിൽ കണ്ട യുവതി ആരാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ജെസ്‌നയല്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നുണ്ടെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അടിമാലിയിൽ ജെസ്‌നയോട് സാമ്യമുള്ള കുട്ടിയെ ടാക്‌സിഡ്രൈവർ കണ്ടെന്ന വിവരവും ഒരാഴ്ചയായി പോലീസ് അന്വേഷിച്ചുവരുന്നു. മേയ് ഒമ്പതിന് കാറിൽ യുവതിയും മറ്റൊരാളും കോതമംഗലത്തുനിന്ന് അടിമാലിവരെയെത്തിയതായാണ് പോലീസിന് ലഭിച്ച വിവരം. ഒരാഴ്ചമുമ്പാണ് വിവരം ലഭിക്കുന്നത്. അതാരാണെന്ന് കണ്ടെത്താൻ അന്വേഷണം നടത്തിവരുകയാണ്. ഇടുക്കിയിൽനിന്ന് കണ്ടെത്തിയ കാൽ ആരുടേതാണെന്നുള്ള അന്വേഷണവും നടന്നുവരുന്നു. ഡി.എൻ.എ. ഫലത്തിനായി കാത്തിരിക്കുകയാണ്. കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടിൽ ജയിംസിന്റെ മകൾ ജെസ്‌ന മരിയ ജയിംസിനെ മാർച്ച് 22-നാണ് കാണാതായത്. ഐ.ജി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. ജില്ലയിൽ അന്വേഷണച്ചുമതല വഹിച്ചിരുന്ന തിരുവല്ല ഡിവൈ.എസ്.പി. ആർ. ചന്ദ്രശേഖരപിള്ള ചൊവ്വാഴ്ച സർവീസിൽനിന്ന് വിരമിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2Ma5t43
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages