വരാപ്പുഴ: കൈതാരത്ത് പ്ലസ് വൺ വിദ്യാർഥിനി അമ്മയായി. പെൺകുട്ടിയുടെ കാമുകനായ 23-കാരനെ പോലീസ് തിരയുന്നു. ഗർഭിണിയാണെന്ന വിവരം പെൺകുട്ടി വീട്ടുകാരിൽനിന്ന് മറച്ചുവയ്ക്കുകയായിരുന്നു. വയറുവേദനയും ചർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് പല പ്രാവശ്യം അടുത്തുള്ള ഹോമിയോ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയെങ്കിലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. കടുത്ത വയറുവേദനയനുഭവപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിഞ്ഞത് എന്നാണ് പറയുന്നത്. ഒരാഴ്ച മുമ്പ് വീട്ടിലാണ് പെൺകുട്ടി പ്രസവിച്ചത്. തുടർന്ന് ശിശുഭവനിലേക്ക് മാറ്റിയ പെൺകുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈൽഡ് ലൈനും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും വിവരം അറിയിച്ചതിനെ തുടർന്ന് പറവൂർ പോലീസ് കേസെടുത്തു. അയൽവാസിയായ യുവാവിനെതിരേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയും കുഞ്ഞും ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്. 96 ശതമാനത്തിലേറെ മാർക്ക് വാങ്ങിയാണ് പെൺകുട്ടി എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ചത്. ചേട്ടനെ ഒന്നും ചെയ്യരുതെന്നു മാത്രമാണ് പെൺകുട്ടി പറയുന്നതെന്നും കൂടുതലായി എന്തെങ്കിലും പറയാൻ പെൺകുട്ടി തയ്യാറാകുന്നില്ലെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ പദ്മജ നായർ പറഞ്ഞു. അന്വേഷണം നടക്കുകയാണെന്ന് പറവൂർ സർക്കിൾ ഇൻസ്പെക്ടർ കെ. അനിൽകുമാർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2LKfIQN
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ