മലയാളിക്ക് 6.85 കോടി രൂപയുടെ ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

മലയാളിക്ക് 6.85 കോടി രൂപയുടെ ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തുലക്ഷം ഡോളറിന് (ഏകദേശം 6.85 കോടി രൂപ) കുവൈത്തിലുള്ള മലയാളിയായ സന്ദീപ് മേനോൻ അർഹനായി. 1999-ൽ ദുബായ് ഡ്യൂട്ടി ഫ്രീ നിലവിൽവന്നശേഷം ഒന്നാം സമ്മാനംനേടുന്ന 132-ാമത്തെ ഇന്ത്യക്കാരനാണ്. ചൊവ്വാഴ്ചയായിരുന്നു നറുക്കെടുപ്പ്. 277 സീരീസിലെ 2095 ടിക്കറ്റാണ് സന്ദീപിനെ ഭാഗ്യവാനാക്കിയത്. ജീവിതത്തിൽ ഇന്നുവരെ വലിയ സമ്മാനങ്ങളൊന്നും കിട്ടാതിരുന്ന തനിക്ക് ഈ ലോട്ടറി വലിയ ആശ്ചര്യമാണെന്ന് സന്ദീപ് മേനോൻ പ്രതികരിച്ചു. ഇതേ നറുക്കെടുപ്പിൽ ബി.എം.ഡബ്ള്യു. കാറിന് ഇന്ത്യക്കാരിയായ ശാന്തി ബോസും ഈജിപ്ത് പൗരനായ ഹൊസ്സം ഹുസ്സൈൻ സൽമാനും തിരഞ്ഞെടുക്കപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2LG8ZY2
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages