കൊച്ചി: അധ്വാനസ്വാശ്രയത്വം ഇന്ത്യയെ പഠിപ്പിച്ച മഹാത്മജിയുടെ ഖാദിയെ പ്രചരിപ്പിക്കാൻ ഹനാനെത്തും; റാമ്പിൽ അതിമനോഹരിയായി. പഠനത്തിനിടെ ഉപജീവനത്തിനായി മീൻവിൽപ്പന നടത്തി മലയാളികളുടെ മനസ്സിൽ ഇടംനേടിയ കോളേജ് വിദ്യാർഥിനിയാണ് ഹനാൻ. ഖാദി ബോർഡിന്റെ ഓണം-ബക്രീദ് ഖാദിമേളയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രമാണിച്ച് ബുധനാഴ്ച തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ഖാദി ഫാഷൻ ഷോയിലാണ് ഹനാനെത്തുക. ഹനാന് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരവും നൽകും. കേരളത്തിലെ പതിനായിരത്തോളം സ്ത്രീകളാണ് ഖാദിയിലൂടെ വരുമാനം കണ്ടെത്തുന്നത്. അവരുടെ ഉത്പന്നങ്ങളുടെ പ്രദർശനത്തിൽ ജീവിക്കാനായി പോരാടുന്ന ഹനാൻ പങ്കുചേരുന്നു എന്നതാണ് സവിശേഷത. ഇത്തരമൊരു അംഗീകാരവും അവസരവും തനിക്കു നൽകിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ഹനാൻ പറഞ്ഞു. ഖാദിയിൽ ശോഭനാ ജോർജ് ടച്ച്; ഓണത്തിന് 'സഖാവ്' ഷർട്ടുകൾ കണ്ണൂർ: 'സഖാവ്' എന്ന പേരിലുള്ള ഖാദി ബോർഡിന്റെ പുതിയ ഷർട്ട് ബ്രാൻഡ് തിരുവനന്തപുരത്ത് നടക്കുന്ന ഖാദി ഫാഷൻ ഷോയിൽ ഉദ്ഘാടനം ചെയ്യുമെന്ന് ബോർഡ് ഉപാധ്യക്ഷ ശോഭനാ ജോർജ് അറിയിച്ചു. കടും ചുവപ്പിലും മറ്റു നിറങ്ങളിലും ഈ ഉടുപ്പ് വാങ്ങാം. കടുംനിറങ്ങളിലുള്ള സഖാവ് മുണ്ടുകളും വിതരണത്തിനെത്തും. ഖാദിയിലേക്ക് യുവാക്കളെക്കൂടി ആകർഷിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ജീൻസും ഇറക്കും. പെൺകുട്ടികൾക്കായി ഖാദി ടോപ്പുകളും ഓണത്തിന് വിൽപ്പനയ്ക്കെത്തും. കഴിഞ്ഞതവണ ഇറക്കിയ ഖാദി പർദ ഹിറ്റായിരുന്നു. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മാത്രമുള്ള ഖാദി പർദകൾ ഇക്കൊല്ലം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഓണക്കാലത്ത് 84 കോടിയോളം രൂപയുടെ വിറ്റുവരവാണ് ഖാദിക്ക് ഉണ്ടാകാറ്്. ഇക്കുറി അത് നൂറുകോടിയിലെത്തിക്കുകയാണ് ലക്ഷ്യം. സ്കൂൾ യൂണിഫോമിന്റെ ഉത്പാദനം കൂട്ടും. ഇടതുപക്ഷത്തെത്തിയ കോൺഗ്രസ് നേതാവും മുൻ എം.എൽ.എ.യുമായ ശോഭനാ ജോർജാണ് ഖാദി ബോർഡ് ഉപാധ്യക്ഷ. 'സഖാവ്' ഷർട്ടും മുണ്ടും ശോഭനയുടെ ആശയമാണ്. ഇതിൽ രാഷ്ട്രീയമൊന്നുമില്ലെന്ന് അവർ പറഞ്ഞു. കൊല്ലത്ത് മുൻപ് ഇറക്കിയ ഷർട്ടിന് 'ലീഡർ' എന്നാണ് പേരിട്ടതെന്നും അവർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2LQFuC1
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ