കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് വീടുകള്‍ തകര്‍ന്നു - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് വീടുകള്‍ തകര്‍ന്നു

ഇ വാർത്ത | evartha
കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് വീടുകള്‍ തകര്‍ന്നു

കൊല്ലം: മുണ്ടയ്ക്കല്‍ അമൃതകുളം കോളനിയില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് വന്‍ അപകടം. അപകടത്തില്‍ നാല് വീടുകള്‍ കത്തിയമര്‍ന്നു. വീടിനുള്ളിലിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഗ്യാസ് സിലിണ്ടര്‍ പ്രവര്‍ത്തിക്കാത്ത സമയത്താണ് പൊട്ടിത്തെറിച്ചത്.

വീട്ടില്‍ ആളുകളില്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല. കോളനിയിലെ താമസക്കാരായ കൃഷ്ണന്‍, മാടത്തി, സാവിത്രി എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായും ചെര്‍വാരന്‍ എന്നയാളുടെ വീട് ഭാഗികമായും കത്തി നശിച്ചു. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ഉഗ്രസ്‌ഫോടനത്തോടെ തീപിടുത്തമുണ്ടായത്.

പെട്ടെന്ന് തന്നെ തീ മറ്റ് വീടുകളിലേയ്ക്കും പടര്‍ന്നുപിടിക്കുകയായിരുന്നു. വീടുകളിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളില്‍ നിന്നു എട്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീകെടുത്തിയത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2PwfYRk
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages