കൈയടിക്കണം; പത്ത് ദിവസം പ്രായമായ കുഞ്ഞിനെ കരുതലോടെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018, ഓഗസ്റ്റ് 19, ഞായറാഴ്‌ച

കൈയടിക്കണം; പത്ത് ദിവസം പ്രായമായ കുഞ്ഞിനെ കരുതലോടെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍

പ്രളയക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശമാണ് കടങ്ങല്ലൂർ. ആലുവയോട് ചേർന്നുകിടക്കുന്ന കടങ്ങല്ലൂരിൽ നിരവധിപേരാണ് വീടുകളിലും കെട്ടിടങ്ങളിലും ഒറ്റപ്പെട്ടുപ്പോയത്. ഇരച്ചെത്തിയ പ്രളയജലത്തിന് മുന്നിൽ പകച്ചുനിന്നവരെ അതിസാഹസികമായാണ് രക്ഷാപ്രവർത്തകർ സുരക്ഷിതസ്ഥാനങ്ങളിൽ എത്തിച്ചത്. #KeralaFloods2018 #OPRAHAT @IndiaCoastGuard .The Goal is Rescue-and is the major focus for the day @IndiaCoastGuard Team making their way to reach out marooned people at #Puthukkulangara Devi Temple area and rescue them to safety-regardless @DefenceMinIndia @CMOKerala @DG_PIB . pic.twitter.com/DRtE7KVuYK — Indian Coast Guard (@IndiaCoastGuard) August 18, 2018 ഈ മേഖലയിലെ രക്ഷാപ്രവർത്തനങ്ങളിൽ ഇന്ത്യൻ കോസ്റ്റ്ഗാർഡും സജീവമായി പങ്കെടുത്തിരുന്നു. ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ചായിരുന്നു കോസ്റ്റ് ഗാർഡിന്റെ രക്ഷാപ്രവർത്തനം. ഈസ്റ്റ് കടങ്ങല്ലൂരിൽ വീടുകളിൽ കുടുങ്ങിപ്പോയ 127 പേരെ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയെന്നാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ട്വിറ്ററിലൂടെ അറിയിച്ചത്. പത്ത് ദിവസം പ്രായമായ കുഞ്ഞും ഇതിൽ ഉൾപ്പെടുന്നു. കുഞ്ഞിനെ വീടിന്റെ രണ്ടാംനിലയിൽ നിന്ന് കരുതലോടെ പുറത്തെത്തിക്കുന്ന വീഡിയോയും ഇന്ത്യൻ കോസ്റ്റ് ഗാർഡ് പുറത്തുവിട്ടിട്ടുണ്ട്. ഇതോടൊപ്പം രക്ഷാപ്രവർത്തനത്തിന്റെ മറ്റു വീഡിയോകളും ഇന്ത്യൻ കോസ്റ്റ് ഗാർഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്. #KeralaFloods2018 #OPRAHAT @IndiaCoastGuard Team rescued 127 marooned people from the flooded homes of East #Kadangaloor including a 10 day old infant and also a mother with advanced pregnancy today. All shifted to safety @DefenceMinIndia @CMOKerala @DG_PIB @SpokespersonMoD pic.twitter.com/QulykklUoL — Indian Coast Guard (@IndiaCoastGuard) August 18, 2018


from mathrubhumi.latestnews.rssfeed https://ift.tt/2MX7kJT
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages