ചെങ്ങന്നൂർ: ദുരിതാശ്വാസ ക്യാമ്പുകളിൽ സർക്കാരിന്റെ കൂടുതൽ ശ്രദ്ധ എത്തേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പല ക്യാമ്പുകളിലും റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലെന്നും ഡോക്ടർമാരുടെ കുറവുണ്ടെന്നും പരാതി ഉയരുന്നു. ദുരിതം അനുഭവിക്കുന്നവർക്ക് ആവശ്യമുള്ള വസ്തുക്കൾ പല ക്യാമ്പുകളിലും ഇല്ലെന്ന പരാതിയും ഉയരുന്നുണ്ട്. കൂട്ടായ പ്രവർത്തനം ആവശ്യമായ സമയമാണിത്. ഇനിയും പല സ്ഥലങ്ങളിൽ കുടുങ്ങിയിട്ടുള്ളവരെ രക്ഷിക്കേണ്ടതുണ്ടെന്നും ചെങ്ങന്നൂരിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പറഞ്ഞു. ദുരന്ത ബാധിത മേഖലകളിൽ സൈന്യത്തിന്റെ സാന്നിധ്യം ശക്തമാക്കിയാൽ മാത്രമെ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ. ജനങ്ങൾ നേരിടുന്ന ദുരിതം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. വീഴ്ചകൾ ചൂണ്ടിക്കാട്ടുക പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയമില്ല. രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങിയ മത്സ്യത്തൊഴിലാളികളെ അഭിനന്ദിക്കുന്നു. അവർ ഇല്ലായിരുന്നുവെങ്കിൽ സ്ഥിതിഗതികൾ എന്താകുമായിരുന്നുവെന്ന് ചിന്തിക്കാൻവയ്യ. നിലവിലുള്ള സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ശുചീകരണ പ്രവർത്തനം അടക്കമുള്ളവയ്ക്ക് കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകർ രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ മുൻ എം.എൽ.എ പി.സി വിഷ്ണുനാഥിനൊപ്പമാണ് അദ്ദേഹം പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2ON4TKv
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ