പ്രളയം: കേരളത്തിന് യുഎഇ 700 കോടി രൂപ നൽകും - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 21, ചൊവ്വാഴ്ച

പ്രളയം: കേരളത്തിന് യുഎഇ 700 കോടി രൂപ നൽകും

തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽപ്പെട്ടകേരളത്തെ സഹായിക്കാൻ യു.എ.ഇ സർക്കാർ 700 കോടി രൂപ നൽകുമെന്നുംഅവർ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നുംമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.യു.എ.ഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെകൃതജ്ഞത അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ കണ്ടപ്പോളാണ് അവർഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. പല കുടുംബങ്ങളുടെയും രണ്ടാം വീടാണ് ഗൾഫ്. അവിടെയുള്ള മലയാളികളും ആ നിലയിൽ തന്നെയാണ് കാണുന്നത്. ഏതാനും ജോലിക്കാർ മാത്രമല്ല അവർ. ഗൾഫിലുള്ള ജനസംഖ്യയും വീടുകളുമെടുത്താൽ പല വീടുകളുമായി പോലും ഒരു മലയാളി ബന്ധമുണ്ടാകും. മലയാളി ടച്ച് എല്ലാ കാര്യത്തിലുമുണ്ടാകും. ഈ ദുരിതത്തിൽ നമ്മളെ പോലെ തന്നെ വികാരം ഉൾക്കൊള്ളുന്നവരാണ് ഗൾഫിലുള്ള ആളുകൾ. യുഎഇ സർക്കാർ വിഷമത്തിലും സങ്കടത്തിലും സഹായിക്കാൻ തയ്യാറായിട്ടുണ്ട്. അത് നമ്മുടെ പ്രധാനമന്ത്രിയുടെ അടുത്ത് യുഎഇ കിരീടാവകാശി സംസാരിച്ചിട്ടുണ്ട്. അബുദാബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡർ ഓഫ് യുഎഇ ആംമ്ഡ് ഫോഴ്സസുമായ ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ സഹായിക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടെ അടുത്ത് സംസാരിച്ചിട്ടുണ്ട്. സഹായമായി അവർ നിശ്ചയിട്ടുള്ളത്100 മില്യൺ ഡോളറാണ്. ഇന്ത്യൻ രൂപയിൽ 700 കോടി രൂപയുടെ സഹായമാണ് അവർ നൽകുക. നമ്മുടെ വിഷമം മനസ്സിലാക്കിയുള്ള സഹായധനമാണ്. ഇത്തരമൊരു ഫണ്ട് നൽകാൻ തയ്യാറായ യുഎഇയുടെ പ്രസിഡന്റ് ശൈഖ് ഖലിഫ ബിൻ സയ്ദ് അൽ നഹ്യാൻ അതേ പോലെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇവരോടെല്ലാമുള്ള കൃതജ്ഞത ഈ സർക്കാരിനോടുള്ള കൃതജ്ഞത ഈ ഘട്ടത്തിൽ മലയാളികൾക്ക് വേണ്ടിയും നമ്മുടെ നാടിന് വേണ്ടിയും രേഖപ്പെടുത്തട്ടെ. ഇന്ന് കാലത്ത് പെരുന്നാൾ ആശംസ അറിയിക്കാൻ യുഎഇ കിരീടവകാശി ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ നമ്മുടെ കേരളീയനായ ശ്രീ യൂസഫലി കണ്ട് സംസാരിച്ചപ്പോഴാണ് അദ്ദേഹത്തോടാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. പ്രധാനമന്ത്രിയോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അറിയിച്ചു. സഹായ വാഗ്ദാനം നമുക്ക് നല്ല കരുത്ത് പകരുന്ന ഒന്നാണ്. ലോക സമൂഹം ഒന്നടങ്കമുണ്ട് എന്ന കരുത്തും നമുക്ക് ലഭിക്കുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2N2UyK5
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages