വിദേശത്ത് നിന്നുള്ള സഹായം: ഒടുവില്‍ കേന്ദ്രം നികുതിയിളവ് നല്‍കി - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 21, ചൊവ്വാഴ്ച

വിദേശത്ത് നിന്നുള്ള സഹായം: ഒടുവില്‍ കേന്ദ്രം നികുതിയിളവ് നല്‍കി

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ താങ്ങായി വിദേശ മലയാളികൾ അയക്കുന്ന ദുരിതാശ്വാസ സഹായങ്ങൾക്ക് കേന്ദ്രം നികുതി ഇളവ് നൽകി. സന്നദ്ധസംഘടനകൾക്കും ഇളവനുവദിച്ചിട്ടുണ്ട്. വൻ നികുതി ഒടുക്കേണ്ടി വരുന്നതിനാൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും അയച്ചസാധനങ്ങൾവിമാനത്താവളങ്ങളിൽ കെട്ടിക്കിടക്കുന്നുണ്ട്. ഗൾഫ് മലയാളികൾ സ്വരൂപിച്ച് നാട്ടിലേക്ക് അയക്കുന്ന ലോഡ് കണക്കിന് സാധനങ്ങളാണ് കെട്ടിക്കിടക്കുന്നത്. ഇതിന് സർക്കാർ അടിയന്തിരമായി നികുതി ഇളവ് അനുവദിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. കശ്മീരിലും ബീഹാറിലും പ്രളയം ഉണ്ടായ സമയത്ത് കേന്ദ്രം പ്രത്യേക ഉത്തരവുകൾ ഇറക്കി സാധനങ്ങൾ അയക്കാൻ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. നാല് ദിവസം മുമ്പ് ഇതേ മാതൃകയിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കേന്ദ്ര സർക്കാരിന് അയച്ചിരുന്നു.ഈ ആവശ്യമാണ് ഒടുവിൽ കേന്ദ്രം അംഗീകരിച്ചത് കേരളത്തിലേക്ക് ദുരിതാശ്വാസ വസ്തുക്കൾ അയക്കുന്ന നിരവധി പേർ കസ്റ്റംസ് ഡ്യൂട്ടി അടക്കാൻ കഴിയാത്തതിലെ നിസഹായവസ്ഥ കേരള സർക്കാരിനെ അറിയിച്ചിരുന്നു. മരുന്നുകൾ ഉൾപ്പടെയുള്ള അവശ്യ വസ്തുക്കളാണ് ഇപ്പോൾ വിമാനത്താവളങ്ങളിൽ കെട്ടിക്കിടന്നത്. Content Highlight:Kerala flood 2018: heavy customs duty for relief items from abroad, bundle of materials in Airports


from mathrubhumi.latestnews.rssfeed https://ift.tt/2LhmY1q
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages