ഇ വാർത്ത | evartha
പിണറായിയെ പുകഴ്ത്തിയും മോദി സര്‍ക്കാരിനെ വിമര്‍ശിച്ചും ആര്‍.എസ്.എസ് മുഖപത്രം; വിവാദമായതിന് പിന്നാലെ പിന്‍വലിച്ചു
തിരുവനന്തപുരം: പ്രളയം കൈകാര്യം ചെയ്തതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചും പ്രളയദുരന്തവുമായി ബന്ധപ്പെട്ടു കേന്ദ്രസര്‍ക്കാര്‍ കേരളത്തോടു രാഷ്ട്രീയ വിവേചനം കാട്ടിയെന്നു കുറ്റപ്പെടുത്തിയും ആര്‍എസ്എസ് മുഖവാരികയായ ‘കേസരി’യുടെ ഓണ്‍ലൈന്‍ പതിപ്പ്.
വളരെ മാനസിക പ്രയാസം അനുഭവിച്ചു കൊണ്ടാണ് കേസരി പത്രാധിപര്‍ ഇന്ന് ഈ കുറിപ്പ് ഇവിടെ ഇടുന്നതെന്നും ഇത്രയും നാളും നമ്മള്‍ വിശ്വസിച്ച പ്രസ്ഥാനം നമ്മള്‍ മലയാളികളോട് കാണിക്കുന്ന അവഗണന ഇനിയും തുറന്നു പറഞ്ഞില്ല എങ്കില്‍ അത് ആത്മ വഞ്ചനയാകും എന്നു പറഞ്ഞുകൊണ്ടാണ് കേസരി മുഖപ്രസംഗം ആരംഭിക്കുന്നത്.
എന്നാല്‍ മുഖപ്രസംഗം ഒരു മണിക്കൂറിനകം പിന്‍വലിച്ച കേസരി, തങ്ങളുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തുവെന്ന വിശദീകരണവുമായി രംഗത്തെത്തി. പ്രളയദുരന്തം നേരിട്ട കേരളത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മര്യാദയോടെ കേന്ദ്രത്തെ സമീപിച്ചുവെന്നും ആ മര്യാദ കേന്ദ്രസര്‍ക്കാര്‍ തിരിച്ചു കാണിച്ചില്ലെന്നും നീക്കം ചെയ്ത മുഖപ്രസംഗത്തില്‍ പറയുന്നു.
‘പ്രളയത്തിനും പ്രകൃതിക്കും രാഷ്ട്രീയ വ്യത്യാസമില്ല. ചെങ്ങന്നൂരും ആറന്മുളയും അടക്കം സംഘപുത്രന്മാര്‍ ഏറെയുള്ള പ്രദേശങ്ങളിലാണു പ്രളയം ഏറ്റവുമധികം നാശം വിതച്ചത്. നല്ലൊരു ശതമാനം സംഘപുത്രന്മാര്‍ ഈ ദുരന്തത്തില്‍പെട്ടു. അതു കേന്ദ്രനേതൃത്വത്തെ യഥാസമയം അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും കേവലം ചില രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി അവര്‍ കേരളത്തെ ഒന്നാകെ ശിക്ഷിക്കുകയാണ്.
ഭാരതം എന്ന വികാരത്തിനൊപ്പം ഓരോ സംഘപുത്രനും നെഞ്ചില്‍ ഊറ്റം കൊള്ളേണ്ട വികാരമാണു കേരളമെന്നതും. കേന്ദ്രനേതൃത്വത്തിന്റെ വികടനയത്തിനെതിരെ, കേരളത്തിന്റെ രക്ഷയെ കരുതി നാം ഓരോരുത്തരും പ്രതികരിക്കേണ്ടതുണ്ട്’– മുഖപ്രസംഗം പറയുന്നു.
മുഖപ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
പ്രിയ സംഘമിത്രങ്ങളെ നമസ്‌കാരം..
വളരെ മാനസിക പ്രയാസം അനുഭവിച്ചു കൊണ്ടാണ് കേസരി പത്രാധിപര്‍ ഇന്ന് ഈ കുറിപ്പ് ഇവിടെ ഇടുന്നത്. ഇത്രയും നാളും നമ്മള്‍ വിശ്വസിച്ച പ്രസ്ഥാനം നമ്മള്‍ മലയാളികളോട് കാണിക്കുന്ന അവഗണന ഇനിയും തുറന്നു പറഞ്ഞില്ല എങ്കില്‍ അത് ആത്മ വഞ്ചനയാകും. ഞങ്ങള്‍ നിങ്ങളോടും,കേരളത്തോടും ഞങ്ങളോടു തന്നെയും ചെയുന്ന വഞ്ചന.
കേരളം ഇന്ന് ഒരു കടുത്ത പ്രകൃതി ദുരന്തത്തിലൂടെ കടന്നു പോവുകയാണെന്ന് നമുക്കേവര്‍ക്കും അറിയാവുന്ന കാര്യമാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഓരോ മലയാളികളും തങ്ങളാല്‍ ആകുന്ന വിധം പിറന്ന നാടിനെ സേവിക്കാന്‍ ഉള്ള ആ അവസരം സാംജ്യതമായിരിക്കുന്ന സമയം. അതാണ് നമ്മുടെ കര്‍മ്മവും. പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗത്തേക്കാള്‍ മഹത്തരം എന്നാണ് ആചാര്യന്മാര്‍ നമ്മളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നതും
നമുക്കേവര്‍ക്കും അറിയാവുന്നതു പോലെ, പ്രളയത്തിനു, പ്രകൃതിക്കു രാഷ്ട്രീയ വത്യാസങ്ങളില്ല, ചെങ്ങന്നൂരും ആറന്മുളയും അടക്കം സംഘപുത്രന്മാര്‍ ഏറെയുള്ള പ്രദേശങ്ങളില്‍ ആണ് പ്രളയം ഏറ്റവും നാശം വിതച്ചിരിക്കുന്നത്.
നല്ല ഒരുശതമാനം സംഘപുത്രന്മാര്‍ ഈ ദുരന്തത്തില്‍ പെട്ട്‌പോയിട്ടുമുണ്ട്. അതു നമ്മുടെ സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ യഥാസമയം ധരിപ്പിച്ചിട്ടുമുണ്ട്. എന്നിരുന്നാലും കേവലം ചില രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി അവര്‍ കേരളത്തെ ഒന്നാകെ ശിക്ഷിക്കുകയാണ് ഇപ്പോള്‍. അത് ആശാശ്യമല്ല. കേരളമില്ല എങ്കില്‍ നീയും ഞാനും അടക്കം നമ്മളാരുമില്ല. ഭാരതം എന്ന വികാരത്തോടൊപ്പം തന്നെ ഓരോ സംഘപുത്രനും നെഞ്ചില്‍ ഊറ്റം കൊള്ളേണ്ടകൊള്ളേണ്ട ഒരു വികാരമാണ് കേരളം എന്നതും
കേരളീയരായി പോയി എന്ന കാരണത്താല്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല, കേരളത്തിലെ ദുരിതബാധിതര്‍. രാജ്യത്തെ ബാക്കി ഉള്ള എല്ലാ സംസ്ഥാങ്ങളില്‍ ഉള്ള പൗരന്മാര്‍ക്കും ഉള്ള അതേ അവകാശങ്ങള്‍ നമ്മള്‍ കേരളീയര്‍ക്കുമുണ്ട്.
ദുരന്തങ്ങളെ ദുരന്തങ്ങളായി തന്നേ കണ്ടു അതിനു പരിഹാരക്രിയകള്‍ ചെയേണ്ടതുണ്ട്. അതിനൊരിക്കലും രാഷ്ട്രീയമാനം നല്‍കേണ്ടതില്ല. വ്യത്യസ്ത രാഷ്ട്രീയ ചേരികളില്‍ നിന്നു ശത്രുക്കളെ പോലെ നമ്മളെ കണ്ടിരുന്ന കേരള മുഖ്യമന്ത്രി ശ്രീ പിണാറായി വിജയന്‍ ഉള്‍പ്പടെ ദുരിതാശ്വാസത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പറഞ്ഞത് കേന്ദ്രത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ആവിശ്യമായ എല്ലാ സഹകരണങ്ങളും കിട്ടുന്നുണ്ട് എന്ന് ആയിരുന്നു.
ആ ഒരു രാഷ്ട്രീയ മര്യാദയാണ് ദുരന്തമുഖത്തു നാം അവര്‍ക്കു തിരിച്ചു നല്‍കേണ്ടതും. ദുരന്തത്തില്‍ രാഷ്ട്രീയം കളിച്ചാല്‍ നാളെ നമുക്കും ഇതുപോലെ ഒരു ദുരവസ്ഥ ഉണ്ടായികൊള്ളില്ല എന്ന് ആര് കണ്ടു. അതുകൊണ്ടു തന്നെ ഈ ഒരു അവസരത്തില്‍ കേന്ദ്രനേതൃത്വത്തിന്റെ വികടനയത്തിനെതിരെ, കേരളത്തിന്റെ രക്ഷയെ കരുതി നാം ഓരോരുത്തരും പ്രതികരിക്കേണ്ടതുണ്ട്, അല്ലെങ്കില്‍ നാളെ വരുന്ന തലമുറകളോട് നമുക്കു പറയുവാന്‍ ഉത്തരങ്ങളില്ലാതെ വരും.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2N984fa
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ