ഇ വാർത്ത | evartha
ദുരിതാശ്വാസ ക്യാമ്പിനെ ഒന്നാകെ ജിമിക്കി കമ്മല്‍ കളിപ്പിച്ച് ആസിയ ബീവി: വീഡിയോ വൈറല്‍
ദുരിതാശ്വാസ ക്യാമ്പുകളിലെ വേദനകളും ബുദ്ധിമുട്ടുകളും മറക്കാന്‍ ചില സന്തോഷ നിമിഷങ്ങളും ഉണ്ട്. ഏറെ ജനപ്രിയഗാനമായ ‘ജിമിക്കി കമ്മലി’നു ചുവടുവെക്കുന്ന ക്യാമ്പിലെ ഒരു സംഘം കുട്ടികളുടെ വീഡിയോ പ്രചരിക്കുകയാണ്. ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത് ഒരു യുവതിയാണ്.
വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നാണ് ഞങ്ങൾക്ക് ഈ മാണിക്യത്തെ കിട്ടിയത് ആസിയ ബീവി ഫ്രം ചേരാനല്ലൂർ….കിക്കിടു ഡാൻസ്…ചേച്ചിയെ അങ്ങ് വൈറൽ ആക്കിയേക്കാം…
ജിമ്മിക്കി കമ്മൽ
Posted by Mathew Roy on Monday, August 20, 2018
വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ ക്യാംപില്‍ നിന്നാണ് ഈ തകര്‍പ്പന്‍ ഡാന്‍സ്. ചേരാനെല്ലൂര്‍ സ്വദേശി ആസിയ ബീവിയാണ് ഈ വീഡിയോയിലെ യുവതി. ദുരിതാശ്വാസ ക്യാംപില്‍ നിന്നുള്ള ഈ വീഡിയോ എന്താലായും സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ പേര്‍ ഏറ്റെടുത്തുകഴിഞ്ഞു.
ക്യാമ്പിലെ ഏവരേയും ഒത്തൊരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള മാനസികവും ശാരീരികവുമായി ഉന്മേഷം കിട്ടുന്നതാണ് ഇത്തരത്തിലുള്ള എന്റര്‍ൈടന്‍മെന്റുകളെന്നാണ് പലരും വിലയിരുത്തുന്നത്. വളരെ പ്രതീക്ഷ നല്‍കുന്നതാണ് ഇത്തരണം വീഡിയോകള്‍ എന്നും പലരും പ്രതികരിച്ചു.
‘ജിമിക്കി കമ്മലി’നു ഈണമിട്ട സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും ദുരിതാശ്വാസ ക്യാമ്പുകളില്‍ സജീവമായി തന്നെയുണ്ട്. അദ്ദേഹവും വീഡിയോ സന്തോഷത്തോടെ പങ്കുവച്ചിട്ടുണ്ട്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2BPuGAr
via IFTTT


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ